Labels

america (1) android (1) calculation (1) codes (1) diet (1) egypt (1) findshares (1) findyourcomments (1) Firmware Version (1) global code (1) google (3) googleplustips (3) heater (1) help (3) hospital (1) internet settings (1) israel (1) Keyboard Shortcuts (1) medical (1) Microsoft Windows (1) mobile (2) nathan pritikin (1) plus posts (1) Rahim Payyadimeethal (1) recovery software (1) samsung (1) searchtips (4) sign (1) solar (1) symbol (1) tech (3) technology (6) travel (1) war (1) water (1) worldwide (1) അമേരിക്ക (1) ഇസ്രായേല്‍ (1) ഈജിപ്റ്റ്‌ (1) എം ടി (1) എഴുത്ത് (1) കണക്കുകള്‍ (1) കഥ (1) കമന്റ്സ് (1) കവിത (1) കീബോര്‍ഡ് (1) കുറിപ്പുകള്‍ (3) ക്യാന്‍സര്‍ (1) ഖാലിദ്‌ (1) ഗണിതം (1) ഗൂഗിള്‍ ടോക്ക് (1) ഗൂഗിള്‍ പ്ലസ്‌ (2) ഗൂഗിള്‍പ്ലസ്‌ (3) ചാറ്റ് (1) ചികിത്സ (2) ടെക്നോളജി (7) ട്രാവല്‍ (1) ട്രിക്ക് (4) ട്രിക്ക്സ് (3) ഡോക്ട്ടര്‍ (1) പ്രസംഗം (1) ഫോട്ടോഷോപ്പ് (1) മലയാളം (1) മാതൃഭൂമി (1) മിശ്അല്‍ (1) യുദ്ധം (1) വിമാനയാത്ര (1) വ്യാജവാര്‍ത്ത (1) ശതാവരിക്കിഴങ്ങ് (1) ശാരിക എസ്. വിദേശ പഠനം. (1) ഷോട്ട് കട്ട് (1) സഹായം (8) സഹായി (7) സെര്‍ച്ച് ടിപ്സ് (3) സ്ഥലമളവ് (1) ഹമാസ്‌ (1) ഹൃദ്രോഗം (1) റിക്കവറി (1)

Thursday, August 30, 2012

വിമാനയാത്ര - ചില മുന്‍കരുതലുകള്‍..



01. പാസ്പ്പോര്‍ട്ട് (എക്സ്പയറി ഡേറ്റൊക്കെ ചെക്ക് ചെയ്ത് ഓക്കെ ആക്കണം. അല്ലേല്‍ ട്രാന്‍സിസ്റ്റില്‍ ‘പണി’ കിട്ടുമേ)

02. വിസ (ഓണ്‍ എറൈവല്‍ ആണെങ്കില്‍ ആ രാജ്യത്ത് ചെന്നിട്ട് മതി)

03. ഫ്ലൈറ്റ് ടിക്കറ്റ് (ബുക്ക് ചെയ്താല്‍ മാത്രം മതി, then passport is enough at the counter)

04. ആ രാജ്യത്തിലെ കറന്‍സി ഇവിടെ നിന്നു തന്നെ (better SBI) മാറ്റി കൊണ്ടു പോകണം, കറന്‍സി എക്സ്ചേഞ്ചിലൊക്കെ അറവാണ് എയര്‍പ്പോര്‍ട്ടില്‍.

05. ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പി (hard & soft)

06. നാല് വീതം ഫോട്ടോസ് (നീല & വെള്ള ബാക്ക്ഗ്രൌണ്ടില്‍ എടുത്തത്-ചിലപ്പോള്‍ ആവശ്യമില്ലെങ്കിലും ഇരിക്കട്ടെ) ഓണ്‍ എറൈവലിന് ആവശ്യമാണ്, സൈസ് ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈനില്‍ തിരഞ്ഞാല്‍ സൈസ് & എണ്ണം കിട്ടും.

07. കാലാവസ്ഥയ്ക്കനുയോജ്യമായ ഡ്രെസ്സ് ആവശ്യത്തിന്

08. ലാപ്ടോപ്പ്/മൊബൈല്‍ റീചാര്‍ജ്ജ് അഡാപ്റ്റേര്‍സ്

09. സര്‍ട്ടിഫിക്കറ്റുകള്‍/ടിക്കറ്റ്/പാസ്സ്പോര്‍ട്ട് തുടങ്ങിയവ പെട്ടെന്നെടുക്കാന്‍ പാകത്തില്‍ ബാഗ് or കിറ്റ് ഉണ്ടെങ്കില്‍ നല്ലത്.

10. ലെഗ്ഗേജ് ബാഡ്ജുകള്‍ യാത്രയുടെ അവസാനം വരെ സൂക്ഷിക്കുക.
ഇവിടെ തിരിച്ച് എത്തും വരെക്കും കയ്യില്‍ വെച്ചേക്കുന്നെ :)

11. രണ്ട് മണിക്കൂര്‍ മുമ്പെ ബോര്‍ഡിംഗ് പാസ്സ് എടുക്കുക. ശേഷം. ചെക്ക്-ഇന്‍ ഏരിയ ആദ്യമേ കണ്ടെത്തുക. അതിനു ശേഷമാകാം എയര്‍പ്പോര്‍ട്ട് കാണലും പര്‍ച്ചേസിംഗും (if any-ആദ്യയാത്രയില്‍ എന്തോന്ന് പര്‍ച്ചേസിംഗ് അല്ലെ?)

12. നോട്ട്:- എയര്‍പ്പോര്‍ട്ടുകളില്‍ വൈഫൈ ഫ്രീ ആണ്.

13. യാതൊരു കാരണവശാലും മറ്റൊരാളുടെ ലെഗ്ഗേജ്, ഹാന്‍ഡ് ലെഗ്ഗേജ്, പാക്കിംഗ്സ്, സാധനങ്ങള്‍ വാങ്ങിക്കരുത്, സൂക്ഷിക്കരുത്.

14. വീമാനത്തിൽ കയറുന്നതിനു മുൻപായി ടോയൽറ്റ് കാര്യങ്ങള്‍ നിര്‍വ്വഹിക്കുക. (ബോര്‍ഡിംഗ് പാസ്സെട്ത്ത് കഴിഞ്ഞാല്‍ അതിനുള്ള സൗകര്യങ്ങള്‍ യഥേഷ്ടമുണ്ട്.)  വിമാനത്തിലും സൗകര്യമുണ്ട്, ഇല്ലെന്ന് കരുതി പേടിക്കേണ്ട :)

15. പോകാനുള്ള രാജ്യത്തിലെ കോണ്ടാക്റ്റ് നമ്പറുകള്‍, വ്യക്തികളുടെ ആഡ്രസ്സ് ഇവ അറിഞ്ഞ് വെക്കുക.

16. താമസസ്ഥലത്തിന്റെ അഡ്രസ് ഉണ്ടെങ്കില്‍ അതും.

17. യാത്രയില്‍ അയവുള്ള, മൃദുവായ വസ്ത്രം, പാദരക്ഷകള്‍ ധരിക്കുക. ഹാന്‍ഡ് ലെഗേജില്‍ സോക്സ് കരുതാന്‍ മറക്കേണ്ട. ചില രാജ്യത്തിലെ ഓഫീസുകളില്‍ സോക്സിടാതെ അകത്ത് കയറ്റില്ല. നേരെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യുകയാണെങ്കില്‍ ഉപകരിക്കും. അത്തരത്തിലാണെങ്കില്‍ ഡ്രസ്സ് കോഡ് അതിനുചിതമായതാവട്ടെ.

18. തൂവാല കയ്യിലിരുന്നോട്ടെ.

19. തലവേദന,പനി ഇവയ്ക്കുള്ള മരുന്ന് കുറഞ്ഞ അളവില്‍ ഇരിക്കട്ടെ (ഡോക്ടറിന്റെ പ്രിസ്ക്രിപ്ഷന്‍ ഉണ്ടെങ്കില്‍ നല്ലത്) ഗുളിക കരുതാന്‍ ചിലപ്പോഴൊക്കെ ഉദ്യോഗസ്ഥര്‍ അനുവദിക്കാറില്ല.




special thanks to
+Balu s
+Zebu Bull
+Siya Shamin 
ravi k ram

Wednesday, August 22, 2012

മദ്‌ഗൂത്ത് കബ്‌സ

എളുപ്പം ഉണ്ടാക്കാവുന്ന ഈ കബ്‌സയുടെ നിർമ്മാണരീതികൾ താഴെ വിവരിക്കുന്നു.


ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ. വെള്ളത്തിലല്ല അരി വറ്റിച്ചെടുക്കുന്നത്. പകരം ചിക്കൻ സൂപ്പിലാണ്. അതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
നമ്മുടെ കയ്യിൽ മൂന്ന് കപ്പ് അരിയുണ്ടെങ്കിൽ ആറു കപ്പ് സൂപ്പിൽ വേണം അരി വറ്റിച്ചെടുക്കാൻ. അപ്പോൾ എട്ടു കപ്പ് വെള്ളമൊഴിച്ച് വറ്റിച്ച് ആറു കപ്പ് സൂപ്പാക്കണം എന്ന കാര്യം ഓർക്കുക.

ഒരു കോഴി - കാലൊക്കെ മുറിച്ച് ചെറുതാക്കാതെ അങ്ങനെ തന്നെ ഇടുക. ബ്രെസ്റ്റ് മൂന്ന് കഷണമാക്കാം. കഷണങ്ങൾ വലുതായിരിക്കണം എന്നർത്ഥം.
എട്ടു കപ്പ് വെള്ളം.
കറുവപ്പട്ട മൂന്ന് കഷണം.
ഏലക്ക - നാലെണ്ണം
കുരുമുളക് പൊടി - ഒരു റ്റീസ്പൂൺ
സവാള അരിഞ്ഞത് - ഒരു കപ്പ്
മഞ്ഞൾപ്പൊടി - അൽപ്പം.
ഉപ്പ് - ഒരു ടേബിൾ സ്പൂൺ.

എല്ലാം കൂടി ഒരു പാത്രത്തിലിട്ട് ഒരു മണിക്കൂറോളം തീയിൽ തിളപ്പിച്ച് ആറു കപ്പ് സൂപ്പാക്കി കുറുക്കുക.

ഇനി
അരി - കബ്‌സയുടെ അരി മൂന്ന് കപ്പ് അരമണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെച്ചത്.
ഒലീവ് ഓയിൽ / പാചക എണ്ണ - രണ്ട് ടേബിൾ സ്പൂൺ
സവാള ചെറുതായി അരിഞ്ഞത് - ഒന്നരക്കപ്പ്
തക്കാളി - മൂന്നെണ്ണം അരിഞ്ഞത്
കറുവപ്പട്ട - മൂന്ന് കഷണം
ഏലക്ക - നാലഞ്ചെണ്ണം
ഗ്രാമ്പൂ - നാലഞ്ചെണ്ണം
ജാതിക്ക - അരക്കഷണം
ജാതിപത്രി - മൂന്ന് കഷണം
ഉണക്ക നാരങ്ങ - ഒന്ന്
പച്ച മുളക് (അല്പം എരിവ് വേണമെങ്കിൽ) - മൂന്നെണ്ണം
ഗരം മസാല - അൽപ്പം
വെണ്ണ / നെയ്യ് - രണ്ട് ടേബിൾ സ്പൂൺ

റൈസ് കുക്കറിൽ എണ്ണ ചൂടാക്കി സവാള വഴറ്റി, തക്കാളി വഴറ്റി സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് ഇളക്കി അതിൽ കഴുകി വെച്ചിരിക്കുന്ന അരി ചേർത്ത് ഇളക്കി സൂപ്പ് വെള്ളം ഒഴിക്കുക.
ഇതിൽ അൽപ്പം വെണ്ണയോ നെയ്യോ ചേർത്തിളക്കി സൂപ്പിൽ നിന്ന് കോരി വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്ത് അടച്ച് (ഉപ്പ് കറക്റ്റാണോ എന്ന് നോക്കണം) വെച്ച് രണ്ടോ മൂന്നോ വിസിലിനു കാക്കുക.
കുക്കർ തുറന്ന് വെള്ള മയം ഉണ്ടെങ്കിൽ ചെറുതീയിൽ കുറച്ച് നേരം വെക്കുക.

മദ്‌ഗൂത്ത് കബ്‌സ റെഡി.


ഉള്ളി സാലഡ്, ചെറുനാരങ്ങ സ്ലൈസ്, തൈര് എന്നിവയുടെ അകമ്പടിയോടെ കഴിക്കാം :)

നോട്ട്: നല്ലോണം വെന്ത പീസ് എടുത്ത് മാറ്റി വേണം ചോറിൽ ചേർക്കാൻ. അലിയാതിരിക്കാനാണ് വലിയ പീസ് വേണമെന്ന് പറയുന്നത്.











from a plus post by siyasiya