Labels

america (1) android (1) calculation (1) codes (1) diet (1) egypt (1) findshares (1) findyourcomments (1) Firmware Version (1) global code (1) google (3) googleplustips (3) heater (1) help (3) hospital (1) internet settings (1) israel (1) Keyboard Shortcuts (1) medical (1) Microsoft Windows (1) mobile (2) nathan pritikin (1) plus posts (1) Rahim Payyadimeethal (1) recovery software (1) samsung (1) searchtips (4) sign (1) solar (1) symbol (1) tech (3) technology (6) travel (1) war (1) water (1) worldwide (1) അമേരിക്ക (1) ഇസ്രായേല്‍ (1) ഈജിപ്റ്റ്‌ (1) എം ടി (1) എഴുത്ത് (1) കണക്കുകള്‍ (1) കഥ (1) കമന്റ്സ് (1) കവിത (1) കീബോര്‍ഡ് (1) കുറിപ്പുകള്‍ (3) ക്യാന്‍സര്‍ (1) ഖാലിദ്‌ (1) ഗണിതം (1) ഗൂഗിള്‍ ടോക്ക് (1) ഗൂഗിള്‍ പ്ലസ്‌ (2) ഗൂഗിള്‍പ്ലസ്‌ (3) ചാറ്റ് (1) ചികിത്സ (2) ടെക്നോളജി (7) ട്രാവല്‍ (1) ട്രിക്ക് (4) ട്രിക്ക്സ് (3) ഡോക്ട്ടര്‍ (1) പ്രസംഗം (1) ഫോട്ടോഷോപ്പ് (1) മലയാളം (1) മാതൃഭൂമി (1) മിശ്അല്‍ (1) യുദ്ധം (1) വിമാനയാത്ര (1) വ്യാജവാര്‍ത്ത (1) ശതാവരിക്കിഴങ്ങ് (1) ശാരിക എസ്. വിദേശ പഠനം. (1) ഷോട്ട് കട്ട് (1) സഹായം (8) സഹായി (7) സെര്‍ച്ച് ടിപ്സ് (3) സ്ഥലമളവ് (1) ഹമാസ്‌ (1) ഹൃദ്രോഗം (1) റിക്കവറി (1)

Thursday, November 29, 2012

എങ്ങനെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം ?



കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അബദ്ധത്തില്‍ നമുക്ക് ആവശ്യമുള്ള ചില ഫയലുകള്‍ കൂടെ ഡിലീറ്റ് ചെയ്തു കളഞ്ഞെന്ന് വരാം. സ്വാഭാവികം മാത്രം. പെന്‍ഡ്രൈവുകളിലും മെമ്മറി കാര്‍ഡുകളിലും ഉള്ള വിവരങ്ങളും ഇങ്ങനെ നഷ്ടപ്പെട്ടു പോയേക്കാം. ഡിലീറ്റ് ചെയ്തു പോയ ഫയലുകള്‍ വളരെ എളുപ്പത്തില്‍ നമുക്ക് തിരിച്ചെടുക്കാം.റികോവ എന്ന പേരില്‍ ഒരു സോഫ്റ്റ്‌ വെയര്‍ ഉണ്ട്. ഡിലീറ്റ് ചെയ്തു പോയ ഫയലുകള്‍ വളരെ എളുപ്പത്തില്‍ നമുക്ക് അതിലൂടെ തിരിച്ചെടുക്കാം. 32 ബിറ്റിലും 64 ബിറ്റിലും ഈ സോഫ്റ്റ്‌ വെയര്‍ ലഭ്യമാണ്.സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് http://recuva.en.softonic.com/download

ഇനി എങ്ങനെ ഡിലീറ്റ് ചെയ്തു പോയ ഫയലുകള്‍ തിരിച്ചെടുക്കാം എന്ന് നോക്കാം.
റികോവാ തുറക്കുന്ന സമയത്ത് ഒരു ജാലകം വരും. അതില്‍ നിങ്ങള്‍ക്ക് തിരിച്ചെടുക്കേണ്ട ഫയല്‍ ഫോര്‍മാറ്റ്‌ തിരഞ്ഞെടുക്കുക. നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.അതിനു ശേഷം നഷ്ടപ്പെട്ട ഫയലിന്റെ ലൊക്കേഷന്‍ ഏതെന്നു തിരഞ്ഞെടുക്കുക. വീണ്ടും നെക്സ്റ്റ്.ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകളുടെ ലിസ്റ്റ് വരും.അതില്‍ നിന്നും നിങ്ങള്‍ക്ക് വേണ്ട ഫയലുകള്‍ തിരഞ്ഞെടുക്കുക. റിക്കവര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എപ്പോഴും മറ്റൊരു ലൊക്കേഷനിലേക്ക് റിക്കവര്‍ ചെയ്യുന്നതാണ് സുരക്ഷിതം. സോഫ്റ്റ്‌ വെയര്‍ രണ്ടു തരത്തിലുള്ള സ്കാനിംഗ്‌ ഓപ്ഷനുകള്‍ തരും.ഡീപ് സ്കാനും നോര്‍മല്‍ സ്കാനും ഉണ്ട്. ഡീപ് സ്കാന്‍ സെലക്ട്‌ ചെയ്യുന്നതാണ് നല്ലത്. അല്പം വൈകിയാലും കൂടുതല്‍ കാര്യക്ഷമമായി ഡിലീറ്റ് ആയ ഫയലുകള്‍ തിരഞ്ഞെടുക്കാന്‍ ഇതിനു കഴിയും.

Thursday, November 22, 2012

Google plus tricks - ഗൂഗിള്‍ പ്ലസ്‌ ടിപ്സ്

നിങ്ങള്‍ കമന്റ് ചെയ്ത എല്ലാ പോസ്റ്റുകളും കാണണമെന്നുണ്ടോ? മുന്‍പ് ഗൂഗിള്‍ ബസ്സില്‍ ഇത്തരമൊരു സംവിധാനം ഉണ്ടായിരുന്നു. പ്ലസ്സില്‍ അതില്ലാത്തതിന്റെ കുറവ് തീര്‍ക്കാന്‍ ഒരു വഴി :

"നിങ്ങളുടെ പേര്" -inurl:നിങ്ങളുടെ ഐഡി നമ്പര്‍
ഈ രീതിയില്‍ പ്ലസ്സില്‍ സെര്‍ച്ച് ചെയ്യുക. നിങ്ങളുടെ ഐഡി നമ്പര്‍ URLല്‍ ഇല്ലാത്ത (അതായത് നിങ്ങളുടെ സ്വന്തം പോസ്റ്റ് അല്ലാത്ത), നിങ്ങളുടെ പേര് ഉള്ള എല്ലാ പോസ്റ്റും കിട്ടും. "Most recent" ക്ലിക്ക് ചെയ്താല്‍ ക്രമത്തില്‍ കാണാം.

ഉദാ : "Rahim Payyadimeethal" -inurl:108055984722888068103

സോഴ്സ് : http://r.sy.am/NOIvQv


How to Easily Find Your Google+ Comments...

Use Google Plus SEARCH in a special way and you can find your comments (and 

other people's shares of your stuff, etc.)

Many people know that much of the value here in the Plus exists inside the 

interaction or comments that happen along with posts.

Use this technique to find your comments...


Enter a Google Plus search like this:


"Ronnie Bincer" -inurl:108210288375340023376

Where the name in quotes is Your Google Plus nameand the number after the '-
inurl:' text is Your Profile ID.

You can find your profile ID number by going to your 'Profile' area and snagging it from within the URL up top.

Thanks for this technique go to +Nico Gerrits who mentioned how to do it in a 

bunch of comments on a post by +Gideon Rosenblatt where he was talking about 

Hashtags and how they are searchable now inside comments. Thanks also to 

+Sean Grace for asking the inspiring question.

GREAT TIP!!! for sure... Where's Me Treasure?!?


Share it with your friends, and SAVE the SEARCH you do so you can get back 

to it later - Great for DATA MINING and seeing who is sharing your stuff as well.
- - - 
#googleplustips   #searchtips   #findyourcomments  #findshares   #datamining   #postingstrategy  

Wednesday, November 21, 2012

ഹമാസ്‌ - യുദ്ധക്കൊതിയന്മാരല്ല; യുദ്ധത്തെ ഭയക്കുന്നുമില്ല

hamas leader press meet in cairo - 20-nov-2012



ശ്രദ്ധിക്കൂ  മുഴുവനായും വ്യക്തമായും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ മുകളിലെ പേപ്പര്‍ കട്ടിങ്ങില്‍ റൈറ്റ്‌ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ഇമേജ് ഇന്‍ ന്യു ടാബ് എന്നതില്‍ ക്ലിക്കി പുതിയ ടാബില്‍ സൂം ചെയ്തു വായിക്കുക.





.

Friday, November 2, 2012

സോളാര്‍ വാട്ടര്‍ ഹീറ്റര്‍ - ചില വസ്തുതകള്‍


രണ്ട് വർഷം മുമ്പ് കമ്പനി തുടങ്ങിയപ്പോൾ പ്രധാനമായും അഭിമുഖരീകരിക്കേണ്ടിവന്നത് രണ്ട് തരം ആളുകളുടെ വിഷയങ്ങളാൺ, ഒന്ന് വർഷങ്ങൾക്ക് മുമ്പ് സോളാർ വാട്ടർ ഹീറ്റർ ടെറസ്സിൽ വെച്ച് ചൂടുവെള്ളം കിട്ടാതെ ഉപയോഗശ്യൂന്യമായികിടക്കുന്ന സോളാർ വാട്ടർ ഹീറ്ററുടെ ഉടമകളെ മറ്റൊന്നു ചൂടുവെള്ളം ആവശ്യമുള്ള തണുപ്പ് കാലത്ത് / മഴക്കാലത്ത് സോളാർ വാട്ടർ ഹീറ്റർ പ്രവർ‌ത്തിക്കില്ല എന്നുറപ്പിച്ചുവെച്ചവരെ. ഈ രണ്ട് കാര്യങ്ങൾക്കും 90% സോളാർ വാട്ടർ നിർമ്മാതാക്കൾ / ഡീലർ മാർ കാരണമാവുമ്പോൾ 10% ഉപഭോക്താക്കളും ഉത്തരവാദികളാണെന്നതാൺ സത്യം.


നിർമ്മിക്കാനുപയോഗിക്കുന്ന പഥാർത്ഥങ്ങളുടെ ഗുണനിലവാരം മാത്രമാണ് സോളാർ വാട്ടർ ഹീറ്ററിന്റെ പ്രവർത്തനക്ഷമതക്കടിസ്ഥാനം. അതുകൊണ്ടുതന്നെ വളരെ വിലകുറച്ച് നിർമ്മിക്കാൻ ആകെയുള്ള മാർഗ്ഗം ഗുണനിലവാരമില്ലാത്ത / ഡീഗ്രേഡഡ് മെറ്റീരിയൽ ഉപയോഗിക്കുകയാണ്. ഖേദകരമായ കാര്യം ഇന്ന് വലിയ പേരുള്ള ബ്രാൻഡുകൾ പോലും ഇതുപോലെ ചെയുന്നു എന്നതാണ്! ഫലത്തിൽ സംഭവിക്കുന്നത് മുകളിൽ സൂചിപ്പിച്ച ആളുകളുടെ എണ്ണം വർദ്ധിക്കുന്നു.



ഇനി ഉപഭോക്താക്കളുടെ കാര്യമെടുക്കാം, സോളാർ വാട്ടർ ഹീറ്റർ വാങ്ങിക്കുവാൻ ചെന്നാൽ, ഏറ്റവും കുറച്ചാവശ്യങ്ങൾ പറഞ്ഞ് ഏറ്റവും വിലകുറവിൽ ഏറ്റവും ചെറിയ കപസിറ്റിയുടെതാണിവർ വാങ്ങുക പിന്നീട് ആവശ്യത്തിനും അനാവശ്യത്തിനും സോളാർ വാട്ടർ ഹീറ്ററിലെ വെള്ളം ഉപയോഗിക്കും ഫലം വെള്ളം ചൂടാവുന്നില്ല എന്ന് പരാതിയിലവസാനിക്കും.


LPD ( Ltr Per Day) യിലാണ് സോളാർ വാട്ടർ ഹീറ്ററിന്റെ കപാസിറ്റി സൂചിപ്പിക്കുന്നത്. അതായത് 100 LPD കപാസിറ്റിയുള്ള ഒരു സോളാർ വാട്ടർ ഹീറ്ററിൽ നിന്നും ഒരു ദിവസം പരമാവധി 100 ലിറ്റർ ചൂടുവെള്ളം ലഭിക്കും. വീണ്ടും ടാപ്പ് തുറന്നാൽ  ആ ദിവസം പിന്നെ ചൂടുള്ള വെള്ളം ലഭിക്കില്ല.

അതുപോലെത്തന്നെ രാത്രി ഒരു സോളാർ വാട്ടർ ഹീറ്ററിലെ  ചൂടുവെള്ളം പൂർണ്ണമായും ഉപയോഗിച്ചാൽ പിറ്റേന്ന് രാവിലെ ചൂടുവെള്ളം ലഭിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ!ഇതെല്ലാം അടിസ്ഥാനപരമായ കാര്യമാണെങ്കിലും, അതൊന്നും നോക്കാതെ അമിത ഉപയോഗം നടത്തി സോളാർ വാട്ടർ ഹീറ്ററുകളെ കുറ്റം പറയുന്നതിൽ കാര്യമില്ല.


സോളാർ വാട്ടർ ഹീറ്റർ വാങ്ങാൽ പോകുന്ന ഒരാൾ ആദ്യം മനസ്സിലാക്കാക്കേണ്ടത് തന്റെ ശെരിക്കുമുള്ള ഉപയോഗത്തെപറ്റിയാണ്, തനിക്കെന്തുമാത്രം ചൂടുവെള്ളം ഒരു ദിവസം വേണ്ടിവരും അതാണാദ്യമായും മുഖ്യമായും മനസ്സിലാക്കേണ്ടത്.

സെയിത്സ് മാൻ അവന്റെ താത്പര്യമനുസരിച്ച് കപ്പാസിറ്റി കുറച്ചും കൂട്ടിയും പറയും, മിക്ക നിർമ്മാതാക്കളുടേ ബ്രോഷറുകളിലും കൃത്യമായി ഇത്ര കപാസിറ്റിക്ക് ഇത്ര ഉപയോഗിക്കാമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയത് പതിനഞ്ചു വർഷത്തോളം കാര്യക്ഷമതയോടെ ഉപയോഗിക്കാൻ പറ്റുന്നതാണ് സോളാർ വാട്ടർ ഹീറ്റർ പക്ഷെ അതിന് ഗുണനിലവാരമുള്ളതും ശെരിയായ കപാസിറ്റിയിൽ ആവണമെന്നുണ്ട്.
 
വിലകുറവിന്റേയും, ബ്രാൻഡ് നെയിമിന്റേയും മാത്രം പിറകെപോകാതെ,  നേരിൽ കണ്ട് മനസ്സിലാക്കി, വർഷങ്ങളായി നന്നായുപയോഗിക്കുന്ന വരോട് ആരാഞ്ഞ് വാങ്ങിയാൽ, ചുരുങ്ങിയത് പതിനഞ്ചുവർഷം ചൂടുവെള്ളം ലഭ്യമാക്കാം. വാങ്ങിക്കുമ്പോൾ  കുറച്ച്കൂടുതൽ കപാസിറ്റി ഉള്ളതുവാങ്ങി അടുക്കളയിലേക്കും ഉപയോഗപ്പെടുത്തിയാൽ ഗ്യാസും ലാഭിക്കാം.
animesh xavier's profile photoPayyans s's profile photoAslam ..'s profile photosimy nazareth's profile photoJamshad t's profile photo
9
+34
33 comments
Ma thayiYesterday 9:57 AM
+1
സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വാങ്ങുന്ന സാധാരണ ഒരു കസ്റ്റമറിനു അതിന്റെ നിര്‍മ്മാണത്തിനു ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളെക്കുറിച്ച് വല്യ ധാരണയുണ്ടാവില്ല...  ഈ അവസ്ഥയില്‍ എന്തു വിശ്വസിച്ചാണ് ഒരെണ്ണം വാങ്ങുന്നത്??  എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്..

KM:: ThrissurYesterday 10:03 AM
+7
Kaltech Energy എന്ന് പറഞ്ഞു കൊച്ചിയില്‍ ഒരു കമ്പനി ഉണ്ട് . അവര്‍ ഇതില്‍ മിടുക്കന്മാരാനത്രേ.. :)
http://www.kaltechenergy.com/en/

ⓐⒽⓜⒺⓓ NiyazYesterday 10:06 AM
+1
ഇത് തന്നെയല്ലേ നുമ്മടെ അലിയുക്കാന്റെ കമ്പനി :)

രൺജിത് .Yesterday 10:34 AM
സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വാങ്ങാന്‍ ഗവണ്മെന്റ് എന്തെകിലും സബ്സിഡി കൊടുക്കുന്നുണ്ടോ? സോളാര്‍ പവര്‍ പ്ളാന്റുകള്ക്ക് കൊടുക്കുന്നത് പോലെ?

Aliyu PalathingalYesterday 11:09 AM
+1
MNRE  യിൽ ലിസ്റ്റഡായുള്ള കമ്പനികൾക്ക്, അവരുടെ സ്പെസിഫിക്കേഷനിൽ കൊടുക്കുന്നവക്ക് 30% സബ്സിഡി  കൊടുക്കുന്നുണ്ട്, പരമാവധി 6000/- 100 LPD ക്ക്   ലഭിക്കും.
രൺജിത് .Yesterday 11:13 AM
ആപ്പൊള്‍ 100 LPD യുടെ വില കുറഞ്ഞത് ഇരുപതിനായിരം രൂപ?
Aliyu PalathingalYesterday 11:27 AM
+6
ആദ്യം നോക്കേണ്ടത് സോളാർ കളക്ടർ ടൈപ്പാണ്:
രണ്ട് പ്രധാന സാങ്കേതികമാണ്  ഉള്ളത് ഫ്ലാറ്റ് ടൈപ്പ്, പിന്നെ എവാകുവേറ്റഡ് ഗ്ലാസ്സ് ട്യൂബ് ടൈപ്.
ഇവ രണ്ടും എഫിഷ്യൻസിയുടെകാര്യത്തിൽ ഉപയോഗിക്കുന്ന സ്ഥലത്തെയാണടിസ്ഥാനപ്പെടുത്തുന്നത്, രാത്രിയും പകലും തമ്മിൽ ടെമ്പെറേച്ചർ ഡിഫെറൻസ് വളരെ കൂടുതലുള്ള / അല്ലെങ്കിൽ ചൂടും തണുപ്പും എക്സ്ട്രീമായുള്ളയിടങ്ങളിൽ (ഉദാഹരണം ഡെൽഹി) ഏറ്റവും ഉത്തമം ഫ്ലാറ്റ് ടൈപ്പാൺ, എന്നാൽ കേരളം പോലുള്ള സ്ഥലങ്ങളിൽ  ഇ.ടി.സി യാണുത്തമം.

ഇ.ടി.സിക്കുള്ള മറ്റൊരു ഗുണം 360 ഡിഗ്രിയിൽ ഹീറ്റ് അബ്സോർബ് ചെയ്യുമെന്നതാണ്, ഇപ്പോൾ  ത്രീ ലേയർസ് ടെക്ക്നോളജിയിലുള്ള  ട്യൂബ് ബേസിഡായ ലഭ്യമാണ് ചുരുക്കത്തിൽ കേരളത്തിനു നല്ലത് ഇ.ടിസി അടിസ്ഥാനപ്പെടുത്തിയ സോളാർ കളക്ടറാണ്.
ഇനി നോക്കേണ്ടത്, ഹോട്ട് വാട്ടർ സ്റ്റോറേജ് ടാങ്കിന്റെ സ്പെസിഫിക്കേഷനാണ്:

ചുരുങ്ങിയത് 50 എം.എം  ഇൻസുലേഷനെകിലും ഉണ്ടായാലേ ഹീറ്റ് നില നിർ‌ത്തുകയുള്ളൂ;  ടാങ്കിനുള്ളിൽ   സ്റ്റൈൻലെസ്സ് സ്റ്റീലാണോ എന്നുറപ്പുവരുത്തണം, ഇല്ലെങ്കിൽ അധികം താമസിയാതെ തുരുമ്പെടുക്കും, ഫുഡ് ഗ്രേഡായാൽ മാത്രമേ അടുക്കളയിലേക്കുപയോഗിക്കാനാവൂ. പിന്നെ തിക്ക്നസ്സ്,  മറ്റൊന്ന് ടാങ്ക് പ്രസ്സ് ടൈപ്പാണോ അതോ വെൽഡഡ് ആണോ എന്നതാൺ, പ്രെസ്സായാൽ കുറച്ചുകാലം കഴിഞ്ഞാൽ ലീക്ക് വരും, ഇനി ഫ്രെയിമാണ്, വർഷങ്ങളോളം ടെറസ്സിൽ മഴയും വെയിലും കൊള്ളുന്ന ഒന്നാൺ സോളാർ വാട്ടയ് ഹീറ്റർ, നല്ല തിക്ക്നെസ്സിലാത്ത ഫ്രെയിമാണെങ്കിൽ തുരുമ്പെടുത്ത് നശിക്കുമെന്നത് പറയേണ്ടല്ലോ!
ഇത്രയൊക്കെ നോക്കിവാങ്ങിയാൽ നല്ല സോളാർ വാട്ടർ ഹീറ്ററായി :)
തിരക്കിലെഴുതിയതാൺ! പിശകുകൾ ക്ഷമിക്കുക :)
രൺജിത് .Yesterday 11:45 AM (edited)
ഇതിന്റെ ക്ലീനിംഗ് എങ്ങിനെയാണ്‍ നടത്തുക
Aliyu PalathingalYesterday 11:40 AM
സാധാരണ നിലയിൽ മൂന്ന് വർഷത്തിലൊരിക്കൽ ഒരു ക്ലീനിങ്ങ് നല്ലതാണ്, ടാങ്ക് അഴിച്ച് ഡിസ്മൻഡിൽ ചെയ്ത് ക്ലീൻ ചെയ്യണം, പക്ഷെ ട്യൂബ് ക്ലീങ്ങ് വലരെ ശ്രദ്ധിക്കണം, ഒരു സോഫ്റ്റ്  ബ്രഷെടുത്ത് വേണം അതുചെയ്യാൻ.
രൺജിത് .Yesterday 11:48 AM
ഇതൊക്കെ അണ്സ്കില്ഡ് ആയ ആള്ക്കാര്ക്ക് ചെയ്യാന്‍ പറ്റുമോ? അതോ കമ്പനിയുടെ റ്റെക്നീഷ്യന്സ് തന്നെ ചെയ്യണോ?
രൺജിത് .Yesterday 11:52 AM
കാല്റ്റെകിന്റെ വെബ് സൈറ്റില്‍ കണ്ട ഒരു കണ്ട ഒരു കാര്യത്തെക്കുറിച്ചുള്ള സംശയം ചോദിച്ചൊട്ടെ, വാക്വം  റേഡിയന്റ് ഹീറ്റ് ലോസിനെ പ്രിവെന്റ് ചെയ്യുമോ, അങ്ങിനെയാണെങ്കില്‍ റേഡിയന്റ് ഹീറ്റ് ഗെയിനിനേയും പ്രിവന്റ് ചെയ്യില്ലേ?
Aliyu PalathingalYesterday 12:01 PM
+1
Good question :)

ഇല്ല.
ഹീറ്റ് ഗയിൻ ചെയ്യുന്നത് റേഡിയേഷൻ വഴിയാണ്, റേഡിയേഷൻ സൂര്യൻ / ലൈറ്റ് പോലെ ഹീറ്റ് എനർജി ജെനറേറ്റ് ചെയ്യുന്നവയിൽ നിന്നേ പ്രധാനമായും ഉണ്ടാകൂ.
ഹീറ്റ് ഗെയിൻ ചെയ്ത വെള്ളം പ്രധാനമായും ഹീറ്റ് ലോസ്സാവുന്നത് കണ്ടക്ഷൻ വഴിയും കൺ‌വെക്ഷൻ വഴിയുമാണ് റേഡിയേഷൻ വഴിയല്ല, മനസ്സിലായിക്കാണുമെന്ന് കരുതുന്നു.
രൺജിത് .Yesterday 12:06 PM
മനസ്സിലാക്കലിന്റെ പ്രശ്നമല്ല , ആ വെബ്സൈറ്റില്‍ എഴുതിയിരിക്കുന്ന തെറ്റ് ചൂണ്ടിക്കാണിച്ചതാണ്‍ :)

Each tube is made of two layers of strong borosilicate glass, of which the outer layer is a vacuum. The evacuated outer layer stops heat loss from the hot water to outside due to convection andradiation.
atulya sharmaYesterday 12:23 PM
+1
അലിയുക്ക, ഞാനും കുറേ ദിവസമായിട്ട് ഇത് പോലെ ഒരു പോസ്റ്റ് വേണം ന്ന് കരുതി ഇരിയ്ക്കുകയായിരുന്നു. താങ്ക്സ്.
ഈ ചോദ്യോത്തരങ്ങള്‍ ഒന്ന് മലയാളത്തില്‍ തന്നെ നിങ്ങള്‍ടേ വെബ് സൈറ്റില്‍ എഫ്.ഏ ക്യൂ അക്കി ഇട്ട് കൂടേ.

(ഞാന്‍ തേക്കടീഇല്‍ പോയപ്പോ, അവിടുത്തേ ഹോമ്മ് സ്റ്റേകള്‍ മിക്കതും, (തണുപ്പും അധികം വെയ്യ്ല്‍ ഇല്ലാത്ത സ്ഥലം) ഇത് പോലെ സോളാറ് ആയിരുന്നു. ഞാന്‍ ഭയങ്കര ഇമ്പ്രസ്സ്ഡ് ആയി, നല്ല ചൂടന്‍ ചൂടുവെള്ളം കിട്ടി രാവിലെ, ശരിക്കും ആവി പറക്കുന്നത് ന്ന് വരെ പറയാം മോഡലില്‍)

പക്ഷെ അലിയൂ പറഞ പോലെ, നല്ല സാധനങ്ങള്‍ കൊണ്ട് ഉണ്ടാക്കിയവ ആണോ എന്ന് ഒക്കെ തിരിച്ച് അറിയാന്‍ ഒരു സാധാരണ കോമണ്‍ സെന്‍സുള്ള ശരാശരി വീട്ടുടമകള്‍ക്ക് പറ്റുമോ? മിക്ക സോളാറ് ഹീറ്ററുകളും ഒന്നോ രണ്ടോ കൊല്ലം കഴിഞ്  സ്വാഹ ആവുന്നുണ്ട്, സോ അത് വച്ചവര്‍ പറയും, അയ്യോ അത് വേണ്ടാട്ടോ.....സംഗതി ലൊങ് റണ്‍ പറ്റൂല്ലാന്ന്... വേര്‍ഡ് ഓഫ് മൊഊത്ത്..........

ഒരുപാട് പാര്‍ട്ട് കൊണ്ടുള്ള ഒരു ഉപകരണം, വാങുമ്പോ, ഏതേലും ഒരു സാധനം കേടായാല്‍ എന്നുള്ള ചിന്ത, ഞാന്‍ എപ്പോഴും കൊണ്ട് നടക്കാറൂണ്ട്. 
atulya sharmaYesterday 12:32 PM
അലിയൂ ഒരു പൊട്ടത്തരം ചോദിക്കട്ടേ? ഈ ചൂടായി കിടക്കുന്ന വെള്ള്ം ഒരു പരിധി ചൂടായിട്ട്, പിന്നെ അത് അവിടെ തന്നെ ഉപയോഗിച്ചില്ലെങ്കില്‍ അതില്‍ തന്നെ അല്ലെ ഉണ്ടാവുക ഒരു 50 ലിറ്റര്‍ എങ്കില്‍, ആ അമ്പത് ലിറ്റര്‍ അങ്ങനെ ചൂടായി കിടക്കും. സോ ഞാന്‍ ചോദിയ്ക്കുന്നത് ഈ അമ്പത് ലിറ്റര്‍ ചൂടാവുമ്പോ, അത്രേം തന്നെ ഉള്ള ഒരു ഫ്ലാസ്ക് മോഡല്‍ സാധനം അതിന്റെ അടുത്ത് കണക്റ്റ് ആക്കിയാല്‍, ഈ ചൂടായ വെള്ളം ഈ ഫ്ലാസ്കിലേക്ക് പോയാല്‍, പിന്നെം ഒരു 50 ലിറ്റര്‍ കൂടി പകല്‍ ചൂടാവൂലേ? സൊ പിറ്റേ ദിവസം രാവിലത്തേയ്ക്ക് രാത്രി ഉപയോഗിച്ചല്‍ തന്നെ ബാക്കി 50 കിട്ടൂലേ? (ഓള്‍ഡ് ഏജ് ഹോമില്‍ ഇതിന്റെ ഡിസ്ക്കഷന്‍ നടക്കുന്നു ഒന്ന് വാങ്ങാനാണു). 
Aliyu PalathingalYesterday 12:34 PM
അതുല്യേച്ചി ഒരു ബിസിനസ്സ് പറയാം ;)
നമ്മുടെ നാട്ടിൽ ലഭിക്കുന്ന എല്ലാ സോളാർ വാട്ടർ ഹീറ്ററുകളും നിരത്തിവെക്കുക,  പ്രീ ഒകുപ്പേഷനില്ലെങ്കിൽ Kaltech Energy™  യുടെതേ വാങ്ങൂ ( വില നോക്കരുത് :) )
രണ്ട് വർ‌ഷം കഴിഞ്ഞാൽ ഒരു സ്വാഹേയുമില്ല, Kaltech Energy™  യുടെ സോളാർ വാട്ടർ ഹീറ്റർ  രണ്ട് വർഷമായി സന്തോഷത്തോടേ ഉപയോഗിക്കുന്ന ധാരാളം പേർ കൊച്ചിയിൽ തന്നെയുണ്ട് :)
സോളാർ വാട്ടർ ഹീറ്ററിൽ കേടാവുന്ന ഒന്നുമില്ല, നല്ല മെറ്റീരിയൽ അല്ലെങ്കിൽ പെട്ടെന്ന്  നശിക്കും അത്രേയുള്ളു.
atulya sharmaYesterday 12:35 PM
നല്ലത് വാങുന്നതും ബെസ്റ്റ് സെര്വീസും ആണു ഞാന്‍ നോക്കാറ് അലിയു ഇത് പോലെ ഉള്ളതിനു. താങ്ക്സ്. വെബ് സൈറ്റില്‍ മലയാളം വും ചേര്‍ക്കു.
Aliyu PalathingalYesterday 12:41 PM
+1
ചോദ്യം പൊട്ടയൊന്നുമല്ല ചേച്ചീ, പ്രായോഗികതയാണ് പ്രശ്നം :)
ⓐⒽⓜⒺⓓ NiyazYesterday 1:36 PM
ഈ വരികളില്‍ അസൂയ ഉണ്ടോന്നൊരു സംശയം :)
NOUSHADALI PoolamannilYesterday 2:05 PM
ചെറിയ മോഡല്‍ എത്ര ലിട്ര്‍ കാപാസിടി ആണ്?
വില എത്ര ?
Aliyu PalathingalYesterday 2:25 PM
+KM:: Thrissur   അതിനെന്താ ?
ലോകത്ത് മോണോ പൊളി വളരെ കുറവല്ലെയുള്ളു!
Aliyu PalathingalYesterday 3:14 PM
+2
പഴയതുണ്ടെന്നും പുതിയവ ഇനി ഉണ്ടാകുമെന്നും മനസ്സിലാക്കിയിട്ട് തന്നെയാണ് ഞാൻ കമ്പനി തുടങ്ങിയത്;
ലോകമെന്നാൽ ഞാനും ന്റെ ഭാര്യയും പിന്നെ തട്ടാനും മാത്രമല്ലല്ലോ!
Achyuth BalakrishnanYesterday 10:02 PM (edited)
+Aliyu Palathingal ഈ പോസ്റ്റ്‌ കണ്ടുപിടിക്കാന്‍ ഞാന്‍ കുറച്ചു പരിശ്രമിച്ചു... :-)

ഞങ്ങടെ വീട്ടില്‍  സോളാര്‍ ലൈറ്റ്സ്  ഉണ്ട്..
കുറച്ചു വര്‍ഷങ്ങള്‍ ആയി അത് വെളിച്ചം നല്‍കുന്നുണ്ടായിരുന്നു..
ഇയിടയ്ക്ക് അത് അതിന്‍റെ പണി നിര്‍ത്തി... അത് നന്നാക്കാന്‍ വല്ല വഴിയും ഉണ്ടാവുമോ?

വീട് കൊഴിക്കൊടാണ്. :-)
Aliyu Palathingal9:31 AM
+Achyuth Balakrishnan

വീട് കോഴിക്കോടായതില്‍ പ്രശ്നമില്ല ഞങ്ങള്‍ക്കവിടെ ഡീലര്‍മാരും ഡിസ്റ്റ്രിബൂട്ടോര്സ് ഒക്കെയുണ്ട്.

പക്ഷെ ഞങ്ങളുടെ ബ്രാന്‍ഡ് മാത്രമേ ചെയ്യാറുള്ളൂ :)
Add a comment...