Labels

america (1) android (1) calculation (1) codes (1) diet (1) egypt (1) findshares (1) findyourcomments (1) Firmware Version (1) global code (1) google (3) googleplustips (3) heater (1) help (3) hospital (1) internet settings (1) israel (1) Keyboard Shortcuts (1) medical (1) Microsoft Windows (1) mobile (2) nathan pritikin (1) plus posts (1) Rahim Payyadimeethal (1) recovery software (1) samsung (1) searchtips (4) sign (1) solar (1) symbol (1) tech (3) technology (6) travel (1) war (1) water (1) worldwide (1) അമേരിക്ക (1) ഇസ്രായേല്‍ (1) ഈജിപ്റ്റ്‌ (1) എം ടി (1) എഴുത്ത് (1) കണക്കുകള്‍ (1) കഥ (1) കമന്റ്സ് (1) കവിത (1) കീബോര്‍ഡ് (1) കുറിപ്പുകള്‍ (3) ക്യാന്‍സര്‍ (1) ഖാലിദ്‌ (1) ഗണിതം (1) ഗൂഗിള്‍ ടോക്ക് (1) ഗൂഗിള്‍ പ്ലസ്‌ (2) ഗൂഗിള്‍പ്ലസ്‌ (3) ചാറ്റ് (1) ചികിത്സ (2) ടെക്നോളജി (7) ട്രാവല്‍ (1) ട്രിക്ക് (4) ട്രിക്ക്സ് (3) ഡോക്ട്ടര്‍ (1) പ്രസംഗം (1) ഫോട്ടോഷോപ്പ് (1) മലയാളം (1) മാതൃഭൂമി (1) മിശ്അല്‍ (1) യുദ്ധം (1) വിമാനയാത്ര (1) വ്യാജവാര്‍ത്ത (1) ശതാവരിക്കിഴങ്ങ് (1) ശാരിക എസ്. വിദേശ പഠനം. (1) ഷോട്ട് കട്ട് (1) സഹായം (8) സഹായി (7) സെര്‍ച്ച് ടിപ്സ് (3) സ്ഥലമളവ് (1) ഹമാസ്‌ (1) ഹൃദ്രോഗം (1) റിക്കവറി (1)

Friday, January 4, 2013

ക്യാന്‍സര്‍ - ചില വ്യാജവാര്‍ത്തകളും യാഥാര്‍ത്ഥ്യങ്ങളും




മാതൃഭൂമി ഡോട്ട് കോമില്‍ രണ്ടായിരത്തിപ്പതിമൂന്ന് ജനുവരി മൂന്നിനു പ്രസിദ്ധീകരിച്ച ലേഖനം നിങ്ങള്‍ വായിച്ചു കാണുമല്ലോ. (വായിക്കാത്തവര്‍ ആണെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു വായിക്കുക. ഒറിജിനല്‍ സൈറ്റിലെ ലേഖനങ്ങള്‍ പിന്നീട് അവര്‍ എടുത്തുകളയാറുള്ളതു കൊണ്ട് ആ ലേഖനത്തിന്‍റെ പി ഡി എഫ് ആണിത്:
കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാം: പുതിയ വാക്‌സിന്‍ രോഗത്തെ തടുക്കും

ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജ ഖ്യാതി സൃഷ്ട്ടിക്കുന്നതുമായ നമ്മുടെ മാധ്യമങ്ങളിലെ പരസ്യങ്ങളും പെയ്ഡ് ന്യുസുകളും ജനങ്ങളോട് ചെയ്യുന്നത് ഭീകരമായ വഞ്ചന തന്നെയാണ്. അതോടൊപ്പം ഇല്ലാത്ത മരുന്നുകളും ഡേറ്റ് കഴിഞ്ഞ മരുന്നുകളും ഇല്ലാത്ത രോഗങ്ങളുടെ പേരിലും കാശ് വാരുന്ന ഹോസ്പ്പിറ്റാലിറ്റി മേഖലയും കൂടി ചേരുമ്പോള്‍ സംഭവിക്കുന്നത്‌ കള്ളനു കഞ്ഞി വെക്കല്‍ എന്ന പ്രക്രിയ തന്നെയാണ്. ഈ വാര്‍ത്തയെ സംബന്ധിച്ച ചില തെറ്റുകള്‍ തുറന്നു കാണിക്കുവാനാണ് ഈ എളിയവന്‍ ഈ ബ്ലോഗ്‌ പോസ്റ്റുമായി വന്നിരിക്കുന്നത്. ഗൂഗിള്‍ പ്ലസ്സില്‍ ഇതേ പറ്റി സഹജീവി സ്നേഹമുള്ള ഡോക്ട്ടര്‍മാര്‍ നടത്തിയ ചില ചര്‍ച്ചകള്‍ ആണിവിടെ പ്രസിദ്ധീകരിക്കുന്നത്. ഈ ചര്‍ച്ചയില്‍ പങ്കെടുത്ത ജിതിന്‍ ദാസ്, ഡോ.സുരാജ് രാജന്‍ , ഡോ.കുഞ്ഞാലി കെ. കെ, സുരേഷ് കുമാര്‍ എന്നീ പ്രൊഫൈലുകളില്‍ വരുന്നവരോടും ആദ്യമേ നന്ദി രേഖപ്പെടുത്തട്ടെ.

ഇനി നമുക്ക് ചര്‍ച്ച കാണാം.





Jithin Das

Jan 3, 2013  -  Public
 ഡോക്ട്ടര്‍ നോറി പറഞ്ഞതൊന്നും ആയിരിക്കില്ല ഈ പത്രക്കാരന്‍ എഴുതി വിട്ടിരിക്കുന്നത്.
 ക്യാന്‍സര്‍ വാക്സിനുകളെക്കുറിച്ച് (പോളിയോ വാക്സിനുള്ളതുപോലെ )ശരിയായ ബോധവത്കരണം ഇല്ലെന്നായിരിക്കണം പറഞ്ഞത്. അല്ലാതെ
1. ഒരു വാക്സിന്‍ എല്ലാ ക്യാന്‍സറുകള്‍ക്കും ആയി വികസിപ്പിച്ചതായി എനിക്കറിവില്ല.
2. പലേ തരം ക്യാന്‍സറുകള്‍ക്കും പ്രിവന്റീവ് വാക്സിനുകളും തെറാപ്യൂട്ടിക്ക് വാക്സിനുകളും ഇറങ്ങിക്കഴിഞ്ഞു എന്നാല്‍ അത് പോളിയോ വാക്സിന്‍ പോലെ ആശുപത്രിയില്‍ ചെന്ന് ഒരു ഇന്‍‌ജെക്ഷനോ മരുന്നോ കൊടുത്താല്‍ പിന്നെൊരു ക്യാന്‍സറും വരില്ല എന്ന രീതിയിലല്ല. അണുബാധാ ജന്യ ക്യാന്‍സറുകള്‍ക്ക് (ഉദാ-  എച്ച് പി വി) ഇത്തരം പ്രതിരോധ വാക്സിനുകള്‍ ഉണ്ട്.

3. മറ്റുള്ള പലേ ക്യാന്‍സറുകള്‍ക്കും ഉദാ. പാന്‍‌ക്രിയാസ്, ചര്‍മ്മം വാക്സിനുകള്‍ പ്രധാനമായും രോഗം വന്നതിനു ശേഷമാണ്‌ ഉപയോഗിക്കുന്നത്. മറ്റു ക്യാന്‍സര്‍ തെറാപ്പികള്‍- കീമോ, സര്‍ജറി, റേഡിയേഷന്‍ തുടങ്ങിയവ പോലെ ഓരോ വ്യക്തിയിലും ഓരോ തരം പ്രതികരണവും പാര്‍ശ്വഫലങ്ങളും ഒക്കെയാണിവയ്ക്ക് ഇപ്പോഴും എന്നാണ്‌ അറിവും വിശ്വാസവും. ചിലര്‍ക്ക് ഫലിച്ചേക്കും, ചിലര്‍ക്ക് ഫലിക്കില്ല എന്ന അവസ്ഥ.

4. പലേ ട്രയല്‍ ഡ്രഗ്ഗുകളും ഉണ്ട്, ഇവയുടെ ഫലവും പല രീതിയിലാണ്‌. ക്യൂബയില്‍ നിന്നിറങ്ങിയ ഡി എന്‍ ഏ കേന്ദ്രീകൃത വാക്സിന്‍, ഇസ്രയേലിന്റെ കുറച്ചെണ്ണം തുടങ്ങിയവയും ഇതുപോലെ തന്നെ എന്നു തോന്നുന്നു.

5. ക്യാന്‍സര്‍ ബാധിച്ച സെല്ലുകളെ തിരഞ്ഞു പിടിച്ച് അതില്‍ ബാധിച്ച് അതിനെ കൊല്ലുന്ന ഒരു വൈറസിനെ കയറ്റി വിടുന്ന ചികിത്സാ സമ്പ്രദായം ഒരു കനേഡിയന്‍ കമ്പനി ഡെവലപ് ചെയ്തു വരുന്നുണ്ട് ഇടി വെട്ടിയവനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഇടിയുടെ കേട് മാറ്റുന്ന പണി :) പലതരം ക്യാന്‍സറുകള്‍ക്ക് ക്ലിനിക്കല്‍ ട്രയലില്‍ നല്ല ഫലം തെരുന്നെന്ന് ഒക്കെ കേള്‍ക്കുന്നു.

ഇതല്ലാതെ മറ്റെന്തെങ്കിലുമൊക്കെ ഉണ്ടാവും  അറിയാവുന്നവരോട് ചോദിച്ചു നോക്കാം.  +Suraj Rajan +Kunjaali Kk

അല്ലാതെ അടുത്ത ക്ലിനിക്കില്‍ പോയി സിസ്റ്ററേ ഒരു ക്യാന്‍സര്‍ ഷോട്ട് എടുത്തേ എന്നു പറഞ്ഞ് ഉടുപ്പിന്റെ കൈ തെറുത്തു കേറ്റുന്ന കാലം ആയിട്ടില്ല. ആക്കും, കാത്തിരിക്കണം എന്നു മാത്രം. 
manoj pattat originally shared this post:
കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാം: പുതിയ വാക്‌സിന്‍ രോഗത്തെ തടുക്കും - Top Stories Today - Mathrubhumi »
Malayalam News, Top Stories Today,കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാം: പുതിയ വാക്‌സിന്‍ രോഗത്തെ തടുക്കും ടോപ് സ്റ്റോറീസ് ടുഡേ,Kerala latest news,Mathrubhumi
Kichus S's profile photoRavanan Kannur's profile photoAnitha Kuriakose's profile photomanoj pattat's profile photo
+16
12 comments
Suraj RajanJan 3, 2013 (edited)
+
8
9
8
ജിതിൻ ഭായ് സൂചിപ്പിച്ചത് തന്നെയാവാനാണു സാധ്യത. ഒറ്റ ഇഞ്ചക്ഷൻ കൊണ്ട് മാറ്റാൻ പറ്റുന്നതരത്തിൽ സിമ്പിൾ ആയിരുന്നു ക്യാൻസറെങ്കിൽ ഭൂമിമുഴുവനുമുള്ള ഗവേഷകർ രണ്ട് നൂറ്റാണ്ടോളം ഇങ്ങനെ ഉച്ചികുത്തി  നിൽക്കേണ്ട കാര്യമില്ലല്ലോ, ഒരു വാക്സീൻ വികസിപ്പിക്കാൻ !

പിന്നെ ആശാൻ പറഞ്ഞത് വലിച്ച് നീട്ടിയതാണോ അതോ ആശാൻ തന്നെ നല്ല ഗുണ്ട് തട്ടിവിട്ടതാണോ എന്ന് അറിയില്ല, പക്ഷേ മാത്രൂമി വാർത്തയിലെ ഒരു ആന ബ്ലണ്ടർ താഴെ :

“[...] എന്നാല്‍ കാന്‍സറിനെ നേരിടാന്‍ ഏഴ് വര്‍ഷം മുമ്പ് വികസിപ്പിച്ചെടുത്തവാക്‌സിനെക്കുറിച്ച് എത്ര ഡോക്ടര്‍മാര്‍ സംസാരിക്കുന്നുണ്ട് ? [....] അമേരിക്കയിലാണ് ഈ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിച്ചത്. ഫലമോ ? അമേരിക്കയില്‍ കാന്‍സര്‍രോഗികളുടെ എണ്ണം പകുതിയായി കുറഞ്ഞു [...]”

പലതരം ക്യാൻസറുകൾ ശരീരത്തിൽ രൂപപ്പെട്ട് വരാൻ പല time periods എടുക്കും. എങ്കിലും വായിലെയോ കുടലിലെയോ ചില ക്യാൻസറുകളുടെയൊക്കെ ലാക്ഷണികചരിത്രം വച്ച് നോക്കിയാൽ ശരാശരി 10-15 വർഷങ്ങൾ കൊണ്ടൊക്കെയാണു ഒരു ക്യാൻസർ ഒരു സ്ക്രീനിംഗ് ടെസ്റ്റ് മുഖേന ഡിറ്റക്റ്റ് ചെയ്യാൻ പറ്റുന്ന പരുവത്തിൽ ഒക്കെ ആവുക. നാമറിയുന്ന ക്യാൻസറുകളിൽ ഏറിയകൂറും പ്രായമാകുമ്പോൾ വരുന്നവയാണ്. പ്രായം കൊണ്ടുള്ള തേയ്മാനങ്ങളും കോശ ജനിതകത്തിലെ പ്രശ്നങ്ങളും വൈറൽ ഇൻഫക്ഷനുകളും ഒക്കെ ചേർന്ന ഒരു ബഹുമുഖ ആഘാതമാണ് ക്യാൻസറിലേക്ക് എത്തിക്കുക എന്നതാണു ഇതിനു കാരണം.
ഇതുതന്നെയാണു ക്യാൻസറുകളുടെ കേസിലെ വാക്സീൻ നിർമാണത്തിൽ ഏറ്റവും പ്രതിബന്ധമാകുന്ന ഘടകവും. പ്രതിരോധ മരുന്ന് വികസിപ്പിച്ചാൽ തന്നെ അത് കുത്തിവയ്പ്പായി നൽകിയിട്ട് പത്തും ഇരുപതും കൊല്ലം ഫോളോ അപ്പ് ചെയ്യുകയും മരുന്നെടുത്തവരിൽ പ്രസ്തുത ക്യാൻസർ ഉണ്ടാവുന്നുണ്ടോ എന്നും ക്യാൻസറിനെ തടയുമെന്ന് പരീക്ഷണത്തിൽ കണ്ട ആന്റിബോഡികൾ ഉദ്ദിഷ്ട അളവുകളിൽ അവരുടെ രക്തത്തിൽ നിലനിൽക്കുന്നുണ്ടോ എന്നുമൊക്കെ അളന്ന് നോക്കും. അങ്ങനെയാണു ക്ലിനിക്കൽ ട്രയലുകൾ നടക്കുന്നത്. വെറുതെ ‍ആന്റിബോഡി ലെവലുകൾ അളക്കാൻ ഉള്ള ട്രയലുകൾ പോലും മിനിമം 4-5 വർഷം എടുക്കും. ക്യാൻസർ ലക്ഷണങ്ങൾ ഇല്ല എന്ന് ഉറപ്പിക്കാവുന്ന ടൈപ്പ് ഡേയ്റ്റ കിട്ടണമെങ്കിൽ 15-20 വർഷം വരെ ഒക്കെ ഫോളോ അപ്പ് ആവശ്യമായി വരും. 1980കളിൽ തുടങ്ങിയ ഗർഭാശയഗള (പാപ്പിലോമാവൈറൽ) ക്യാൻസർ വാക്സീൻ വികസിപ്പിക്കൽ ഗവേഷണം ഒടുക്കം അപ്രൂവ് ആയി വന്നത് 2006 ജൂണിലാണ് എന്നത് ഒരു ഉദാഹരണം. അതിന്റെ പോസ്റ്റ് വാക്സിനേഷൻ പഠനങ്ങൾ ഇപ്പോഴും ഇറങ്ങിക്കൊണ്ടിരിക്കുന്നതേയുള്ളൂ. 2009ലും മറ്റും വന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് അതിന്റെ ആന്റിബോഡി ലെവലുകൾ തൃപ്തികരമാണെന്നാണ്. എന്നാൽ ടി വാക്സീൻ കൊണ്ട് സമൂഹത്തിൽ എത്രമാത്രം ഗർഭാശയഗള രോഗികൾ കുറഞ്ഞിട്ടുണ്ട് എന്ന് ശാസ്ത്ര നിഷ്കർഷകളിലെ ഉറപ്പോടെ പറയാൻ ഒരു പക്ഷേ 2016-ഓ 2025-ഓ ഒക്കെ ആവും. അങ്ങനിരിക്കെ വാർത്തയിൽ തട്ടിവിട്ടത് മാതിരി “ഏഴ് വർഷം മുൻപ് വികസിപ്പിച്ച“ ഏതോ മരുന്നു കൊണ്ട് “പകുതിയായി  ക്യാൻസർ രോഗികൾ കുറഞ്ഞു” എന്ന് പറയുന്നത് അതിശയോക്തിയുടെ കമ്പിപ്പാര കേറ്റലാണ് !

ഓഫ്:

ഈ പറഞ്ഞതിനർത്ഥം എല്ലാ മരുന്നു ഗവേഷണവും ഇത്ര സ്ലോ ആണെന്നല്ല. വർദ്ധിച്ച സാങ്കേതിക മേന്മ മൂലം ഇപ്പോൾ വളരെ നല്ല മൃഗ മോഡലുകൾ ഉണ്ട്, നമുക്ക് ക്യാൻസർ ഉണ്ടാക്കിപ്പഠിക്കാൻ. ജനിതസാങ്കേതികതയും വൈറസിനെ വളർത്തൽ രീതികളും അവയെ കോശങ്ങളിലേക്ക് പകർത്തലുമൊക്കെ വളരെ വികസിച്ചത് കൊണ്ട് 80-കളിലും 90-കളിലും ഉണ്ടായിരുന്നതിന്റെ പത്തിരട്ടിയെങ്കിലും  വേഗത്തിൽ നമുക്കിപ്പോൾ മരുന്നു ഗവേഷണം നടത്താൻ പറ്റും.
Aravind KJan 3, 2013
thanks. ഇത് മനസ്സിലാകാതെ, ഇന്‍സ്റ്റന്റ് വാക്സിന്‍ ആയുര്‍വേദിക് വേര്‍ഷന്‍ ആയിരക്കണക്കിനു വര്‍ഷത്തെ ഋഷിപാരമ്പര്യം ലേബലില്‍ ഉടന്‍ ഇറങാന്‍ ചേന്‍സ് ഉണ്ട്!
Jithin DasJan 3, 2013 (edited)
+
1
2
1
നന്ദി സൂരജ് ഭായി. പ്രത്യേകിച്ച് ക്യാന്‍സറിന്റെ ഡെവലപ്പ്മെന്റ് പീരിയഡ് സൂചിപ്പിച്ചതിന്‌. ക്യാസര്‍ ആരംഭിച്ചിട്ട് ദശാബ്ദങ്ങളോളം നീളുന്ന കാലാവധി കൊണ്ടേ അത് ലക്ഷണങ്ങള്‍ കാണിക്കുകയോ  എക്സ്റേ-സ്കാന്‍ തുടങ്ങിയവയില്‍ തിരിച്ചറിയാവുന്ന വലിപ്പമാകൂ എന്നും പലര്‍ക്കും അറിയില്ല. സ്റ്റീവ് ജോബ്സിന്റെ "ഡബ്ലിങ്ങ് റേറ്റ്" വച്ച് തിരിച്ച് കണക്കു കൂട്ടി പുള്ളി ഇരുപതു വയസ്സ് ആകുന്ന കാലം സിലിക്കണ്‍ വാലിയില്‍ സര്‍ക്യൂട്ട് ബോര്‍ഡിങ്ങ് സോള്‍ഡറിങ്ങ് ചെയ്യുന്ന സമയത്തേ ക്യാന്‍സര്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുമെന്ന് മാക് ഡുഗള്‍ ഒരു കുറിപ്പില്‍ പറഞ്ഞിരുന്നു. 
Jithin DasJan 3, 2013
+
1
2
1

ഒരു ഓങ്കോളജിസ്റ്റ് "ക്യാന്‍സറോ അതൊക്കെ എന്നേ ഒതുക്കി" എന്ന് പറയുമെന്ന് തോന്നിയില്ല, അതാണു പോസ്റ്റിട്ടത്. (പറഞ്ഞു കൂടെന്നും ഇല്ല, മാക്ഗീയുടെ "ഹാര്‍ട്ട് ഫ്രോഡ്സ്" എന്ന വിമര്‍ശന പുസ്തകത്തില്‍ ഒരു ഇന്റര്‍‌വെന്‍‌ഷണല്‍ കാര്‍ഡിയോളജിസ്റ്റ് "ഇപ്പോഴത്തെ കാലത്ത് ഹൃദ്രോഗസംബന്ധമായ  അടിയന്തിരാവസ്ഥ ആശുപത്രിയില്‍ ഉണ്ടാകുമെങ്കില്‍ അത് പത്തു ഗ്രാം പോളിത്തീന്‍ വാങ്ങാന്‍ കാശില്ലാത്ത ആശുപത്രിയില്‍ ആയിരിക്കും" എന്ന് കോമഡി പറഞ്ഞത്രേ പുള്ളിയോട് (പത്തു ഗ്രാം പോളിത്തീന്‍ എന്നാല്‍ ആന്‍‌ജിയോപ്ലാസ്റ്റിക്കുള്ള കത്തീറ്ററിലെ ബലൂണിനെയാണ്‌ പുള്ളി ഉദ്ദേശിച്ചത്)
Suraj RajanJan 3, 2013
+
4
5
4
"സ്റ്റീവ് ജോബ്സിന്റെ "ഡബ്ലിങ്ങ് റേറ്റ്" വച്ച് തിരിച്ച് കണക്കു കൂട്ടി പുള്ളി ഇരുപതു വയസ്സ് ആകുന്ന കാലം സിലിക്കണ്‍ വാലിയില്‍ സര്‍ക്യൂട്ട് ബോര്‍ഡിങ്ങ് സോള്‍ഡറിങ്ങ് ചെയ്യുന്ന സമയത്തേ ക്യാന്‍സര്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുമെന്ന് മാക് ഡുഗള്‍ ഒരു കുറിപ്പില്‍ പറഞ്ഞിരുന്നു."

ഞാനത് വായിച്ചിരുന്നു. അത് എച്പിയിൽ ജോലിചെയ്ത കാലത്ത് കാർസിനോജനിക രാസവസ്തുക്കളുമായി സമ്പർക്കമുണ്ടായി എന്ന സിദ്ധാന്തം ന്യായീകരിക്കാൻ മൿഡൂഗൾ എഴുതിയതായിട്ടേ തോന്നിയുള്ളൂ; Albeit his article includes most of the scientific facts known about the cytodynamics of tumors.  അത്ര സിമ്പിളായി ഡബ്ലിംഗ് റേറ്റ് വച്ച് പിന്നോട്ട് കണക്കുകൂട്ടാൻ പറ്റുന്ന രോഗമല്ല ഒരു ക്യാൻസറും. ജീവിതത്തിന്റെ ഏത് പോയിന്റിലാണു് ചില കോശങ്ങളിൽ ക്യാൻസർകാരകമാകാവുന്ന തരം അമിതവിഘടനം (നിയോപ്ലാസ്റ്റിക് ട്രാൻസ്ഫമേഷൻ) സംഭവിക്കാൻ തുടങ്ങുന്നതെന്ന് പറയുക അസാധ്യമാണ്. വൈറൽ ഇൻഫക്ഷൻ മാത്രം കൊണ്ട് ക്യാൻസർ വരില്ല (ആയിരുന്നേൽ മനുഷ്യ സ്പീഷീസ് പണ്ടേ കുറ്റിയറ്റേനെ), ജനിതക മ്യൂട്ടേഷൻ മാത്രം കൊണ്ടും വരില്ല, രാസവസ്തുക്കളോട് എക്സ്പോഷർ ഉണ്ടായാൽ മാത്രവും വരില്ല, റേഡിയേഷൻ മാത്രം കൊണ്ടും വരില്ല -- ഇവയിൽ പല ഘടകങ്ങളും ഒന്നിനുമേൽ ഒന്നെന്ന കണക്കിലോ പല കോമ്പിനേഷനിലോ ആഘാതമാകുന്ന അവസ്ഥയിലാണു കോശത്തിന്റെ പെരുകലിനു മേൽ നമ്മുടെ ജീനുകൾക്കുള്ള നിയന്ത്രണം നഷ്ടമാകുന്നത്. ആ പോയിന്റാണു ശാസ്ത്രീയമായിപ്പറഞ്ഞാൽ ക്യാൻസറിന്റെ ആരംഭം. പുറമേക്ക് ലക്ഷണം കാണിക്കുന്ന (ജോബ്സിന്റെ കേസിൽ പാങ്ക്രിയാറ്റിക് ക്യാൻസർ, അതായത് വയറുവേദന, അനിയന്ത്രിത ഡയബീറ്റിസ്, രക്തഗ്ലൂക്കോസ് താഴ്ച തുടങ്ങിയവ) പരുവമാകുമ്പോഴേക്ക് ആദ്യ ജനിതക ഉല്പരിവർത്തനത്തിൽ നിന്നൊക്കെ ഏറെ മുന്നേറിയിട്ടുണ്ടാവും രോഗം. ഡബ്ലിംഗ് റേറ്റൊക്കെ കാൽക്കുലേറ്റ് ചെയ്യുന്നത് ട്യൂമർ മുഴ വലുപ്പത്തിലൊക്കെ ക്യാൻസർ ആകുന്ന അവസ്ഥയിലേ പ്രസക്തമാകുന്നുള്ളൂ. അതിനു മുൻപുള്ള ഒരു സ്റ്റേജിൽ കോശങ്ങൾ വലിയതോതിൽ സൈക്കിൾ ചെയ്യപ്പെടുമ്പോൾ ട്യൂമർ സൈസ് ചുരുങ്ങുകയോ സാധാരണയിലും വേഗത്തിൽ പെരുകുകയോ ഒക്കെ ചെയ്യാം. ട്യൂ‍മറിലേക്കുള്ള രക്തയോട്ടത്തിന്റെ സ്വാധീനത്താലും ഇത് മാറാം. ഒരു ഭാഗത്തുനിന്ന് മറ്റൊരിടത്തേക്കുള്ള പടർച്ചയാണെങ്കിൽ ഇത്രപോലും calculations-നു പിടിതരുന്നതുമല്ല. അതുകൊണ്ടുതന്നെ അത്തരം റിട്രോസ്പെക്റ്റിവ് കണക്കാക്കൽ രണ്ട് ചാക്ക് ഉപ്പും കൂട്ടി വിഴുങ്ങിയാൽ മതി.

സാധാരണ ക്യാൻസർ പ്രോഗ്രഷനെപ്പറ്റി പാതോളജിസ്റ്റുകൾ സംസാരിക്കുമ്പോൾ അവരുദ്ദേശിക്കുന്നത് ഏത് പ്രായത്തിൽ വന്ന് തുടങ്ങി എന്നല്ല, ആദ്യ ലക്ഷണങ്ങൾ  അല്ലെങ്കിൽ ഒരു സ്ക്രീനിംഗ് ടെസ്റ്റിൽ (ഉദാ: ഗർഭാശയഗളത്തിന്റെ പാപ്പ് സ്മിയർ, അല്ലെങ്കിൽ സ്തനത്തിന്റെ എക്സ്രേ) കണ്ട കോശമാറ്റങ്ങൾ എന്നിവ കണ്ട പോയിന്റുമുതൽക്കുള്ള പ്രോഗ്രഷനാണു. ഡബ്ലിംഗ് റേറ്റ് ഒക്കെ മുഴ സർജ്ജറിക്ക് വിധേയമാക്കാനാലോചിക്കുമ്പോൾ മാത്രം റെലവന്റ് ആകുന്ന സംഗതിയാണു് നിലവിൽ. അതെടുത്ത് അതിന്റെ കോണ്ടെക്സ്റ്റിനു വെളിയിൽ പ്രയോഗിച്ചാൽ അബദ്ധമാവും.

   
Jithin DasJan 3, 2013
+
2
3
2
വിശദീകരണത്തിനു നന്ദി സൂരജ് ഭായി.

ഡുഗള്‍ ഒരു ആക്റ്റീവിസ്റ്റ് ആണെന്ന് അറിയാമല്ലോ. ജോബ്സ് മരിച്ചപ്പോള്‍ മീറ്റ് & ഡയറി ലോബി കാശിറക്കിയ  വെജിറ്റേറിയനിസവും അതിനെക്കുറിച്ചുള്ള കള്ളപ്രചരനവും മൂലം സ്റ്റീവ് ചികിത്സയ്ക്കു പോലും സുഖപെടുത്താനാകാതെ മരിച്ചു എന്നൊരു വേവ് ഉണ്ടാക്കിയിരുന്നു ( ബില്‍ ക്ലിന്റനോട് ആദ്യത്തെ ബൈപ്പാസ് ആവശ്യമില്ല എന്നു പറഞ്ഞ്, ഒടുക്കം അതു കഴിഞ്ഞും ഓനിയന്‍ റിങ്സ് അടിയും മറ്റും തുടര്‍ന്നാല്‍ അഞ്ചു കൊല്ലത്തിനകം രണ്ടാം ബൈപ്പാസ് കാണുമെന്ന് പറഞ്ഞ് അതും നടന്നു ക്ലിന്റണ്‍ ഒടുക്കം ഡുഗളിന്റെ അഭിപ്രായത്തിനു വഴങ്ങി ഡുഗള്‍ പ്രോഗ്രാം അഡോപ്റ്റ് ചെയ്തത് ആ ലോബിക്ക് വന്‍ തിരിച്ചടിയായി നില്‍ക്കുമ്പോഴാണ്‌ ജോബ്സിന്റെ ബോഡി അവര്‍ക്കു കിട്ടിയത്- വച്ച് അലക്കി)

 അതിനെതിരേയുള്ള ഒരു കൗണ്ടര്‍ പ്രൊപഗാന്‍ഡ ആംഗിളുള്ള സാധനമായിരുന്നു സ്റ്റീവിനു ക്യാന്‍സര്‍ ഇപ്പോഴൊന്നുമല്ല തുടങ്ങിയത്, വെജിറ്റേറിയന്‍ ആയിരുന്നതുകൊണ്ടുമല്ല, അയാള്‍ക്ക് റ്റ്വന്റീസിലേ അതു തുടങ്ങിക്കാണും ചിലപ്പോള്‍ എന്ന ലൈന്‍ കീച്ചിയത്. മുള്ളിനെ മുള്ളുകൊണ്ടല്ലേ എടുക്കുന്നത് :)
Suraj RajanJan 3, 2013
പശ്ചാത്തല പൊളിറ്റിക്സ് അറിയാം. അതിനോടേറേക്കുറേ യോജിക്കുന്നു. പക്ഷേ പ്രശ്നം കോണ്ടെക്സ്റ്റിൽ നിന്ന് മാറി ഇതൊക്കെ വീശിയാൽ ഫിസിക്സിലെ എനർജി ഇപ്പോ പോസിറ്റിവ് എനർജിയും നെഗറ്റിവ് എനർജിയുമായി സെല്ഫ് ഹെല്പ് പൊത്തകങ്ങളിൽ കെടന്ന് കറങ്ങുന്ന മാതിരിയാവും. അതേ മ്മക്ക് കൺസേണുള്ളൂ :)
Kunjaali KkJan 3, 2013
+
5
6
5
പോസ്റ്റൊന്നും സ്ട്രീമില്‍ കൃത്യമായി വരുന്നില്ല....വന്നു വന്നു ആളുകള്‍ പ്ലസ്സിട്ടു വിളിച്ചാല്‍ പോലും സമയത്ത് കാണില്ല....എന്താണാവോ :(

ജിതിനും സൂരജും പറഞ്ഞത് പോലെ ക്യാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ പ്രധാനമായും രണ്ടു തരത്തിലുള്ളവയാണ്. ക്യാന്‍സര്‍ പ്രതിരോധ വാക്സിനുകളും ക്യാന്‍സര്‍ ചികിത്സാ വാക്സിനുകളും (തെറാപ്യൂട്ടിക് വാക്സിന്‍സ്).

പ്രതിരോധ വാക്സിനുകള്‍ പൂര്‍ണ്ണാരോഗ്യമുള്ള ആളുകളില്‍ ഭാവിയില്‍ ക്യാന്‍സര്‍ വരുന്നത് തടയാന്‍ ഉപയോഗിക്കുന്നവയാണ്. വൈറസ് മൂലം ഉണ്ടാകുന്നതെന്നു തെളിയിക്കപ്പെട്ടിട്ടുള്ള ക്യാന്‍സറുകള്‍ ആയ ഗര്‍ഭാശയഗള ക്യാന്‍സര്‍, കരളില്‍ വരുന്ന ഒരു തരം ക്യാന്‍സര്‍ എന്നിവയ്ക്ക് പ്രതിരോധ വാക്സിനുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ ഇവ പൂര്‍ണ്ണമായും ഫലപ്രദമാണോ എന്നറിയാന്‍ സൂരജ് പറഞ്ഞ പോലെ വര്‍ഷങ്ങളുടെ പഠന-നിരീക്ഷണങ്ങള്‍ വേണ്ടി വരും. ഇപ്പോള്‍ ലഭ്യമായ അറിവുകള്‍ വെച്ച് ലോകത്തിലെ 70% ഗര്‍ഭാശയഗള ക്യാന്‍സറുകള്‍ ഉണ്ടാക്കുന്ന HPV 16, 18 എന്നീ വൈറസുകള്‍ക്കെതിരെ മാത്രമാണ് ഈ HPV വാക്സിന്‍ ഫലപ്രദം. അതായത് മറ്റു മുപ്പതു ശതമാനം ആളുകളില്‍ ഈ വാക്സിന്‍ എടുത്തിട്ടുണ്ടെങ്കിലും ഈ ക്യാന്‍സര്‍ വരാന്‍ സാധ്യത ഉണ്ടെന്നു സാരം. അത് പോലെ തന്നെ കരളില്‍ തന്നെ പല തരം ക്യാന്‍സറുകള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതില്‍ ഹെപ്പറ്റൈറ്റിസ് ബി (HBV) വൈറസ് ഉണ്ടാക്കുന്ന പ്രത്യേക തരം  ക്യാന്‍സറിനെ മാത്രമേ വാക്സിന്‍ പ്രതിരോധിക്കുന്നുള്ളൂ.
ഇവയെക്കൂടാതെ മറ്റു പല ക്യാന്‍സറുകളുടെ കാര്യത്തിലും വൈറസ്/ബാക്ടീരിയ/വിര ബാധ കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും (പല തരം ലിംഫോമകള്‍, ആമാശയ ക്യാന്‍സര്‍, മൂത്രാശയ ക്യാന്‍സര്‍, പിത്തസഞ്ചിയിലും നാളിയിലും കരളിലും വരുന്ന ഒരു തരം ക്യാന്‍സര്‍ etc.) ഇവക്കെതിരെയൊന്നും ഇത് വരെ ഫലപ്രദമായ വാക്സിനുകള്‍ ഇത് വരെ കണ്ടുപിടിച്ചിട്ടില്ല.

തെറാപ്യൂട്ടിക് വാക്സിനുകള്‍ രോഗം വന്നു കഴിഞ്ഞ ശേഷം രോഗത്തിനെ കണ്ട്രോള്‍ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളവയാണ്. ക്യാന്‍സറിനെ നശിപ്പിക്കുക, വളര്‍ച്ച മെല്ലെയാക്കുക, ട്യൂമറിന്റെ സൈസ് കുറച്ച് സര്‍ജറി എളുപ്പമാക്കുക, ക്യാന്‍സര്‍ വീണ്ടും വരാതെ നോക്കുക ഇങ്ങനെ പല തരത്തില്‍ ഈ വാക്സിനുകള്‍ ഉപയോഗപ്പെടുത്താം.
ഇവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം. നമ്മുടെ ശരീരത്തിലെ രോഗ പ്രതിരോധ വ്യവസ്ഥയെ (immune system) ശക്തിപ്പെടുത്തുകയും കൂടാതെ പ്രതിരോധ വ്യവസ്ഥയിലെ സെല്ലുകളെ (killer T cells) ക്യാന്‍സര്‍ കോശങ്ങളെ ആക്രമിച്ചു നശിപ്പിക്കാനും സജ്ജമാക്കുന്നു. രോഗപ്രതിരോധ വ്യവസ്ഥക്ക് ഓര്‍മ്മശക്തി (memory) നിലനിറുത്താന്‍ സാധിക്കുന്ന സജ്ജീകരണങ്ങള്‍ ഉള്ളതിനാല്‍ നശിപ്പിക്കപ്പെട്ട ക്യാന്‍സര്‍ തിരിച്ചു വരുന്നതിനെയും ഒരു പരിധി വരെ ചെറുക്കാന്‍ സാധിക്കും.

അപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കില്‍ ഈ ഉടായിപ്പ് വാര്‍ത്തയില്‍ പറഞ്ഞ പോലെ ഇവിടെ ക്യാന്‍സര്‍ ചികിത്സാ വാക്സിനുകളുടെ ഒരു വേലിയേറ്റം തന്നെ ആയിരിക്കണമല്ലോ. പക്ഷെ യാഥാര്‍ത്ഥ്യം എന്തെന്ന് വെച്ചാല്‍ ലോകത്തിന്നു വരെ ഒരേയൊരു ട്രീട്മെന്റ്റ് വാക്സിന് മാത്രമേ  അമേരിക്കയിലെ FDA അംഗീകാരം നല്‍കിയിട്ടുള്ളൂ. അത് വളരെ അഡ്വാന്‍സ്ഡ് സ്റ്റേജിലുള്ള പ്രൊസ്റ്റെറ്റ് ക്യാന്‍സറിനു മാത്രമാണ്. ഇതിനു കാരണം ട്രീട്മെന്റ്റ് വാക്സിനുകള്‍ വ്യാപകമായി വികസിപ്പിക്കുവാന്‍ ഉള്ള പ്രതിബന്ധങ്ങള്‍ പ്രധാനമായും സൂരജ് പറഞ്ഞ കാലദൈര്‍ഘ്യം തന്നെയാണ്. ഇത് കൂടാതെ നമ്മുടെ പ്രതിരോധ വ്യവസ്ഥക്ക് (immune system) ക്യാന്‍സറുകളെ ചെറുക്കുന്നതിന് പലേ പ്രതിബന്ധങ്ങളും ഉണ്ട്. ക്യാന്‍സര്‍ കോശങ്ങളെ പലപ്പോഴും അണുജീവികളെ കാണുന്നത് പോലെ നാശകാരികളായ ''ഫോറിന്‍'' സെല്ലുകള്‍ ആയി കാണാന്‍ ഇമ്മ്യൂണ്‍ സിസ്റ്റത്തിനു കഴിയാറില്ല. സാധാരണഗതിയില്‍ ക്യാന്‍സര്‍ കോശങ്ങളില്‍ കാണുന്ന ബന്ധപ്പെട്ട ആന്റിജനുകളെ വെച്ചാണ് ഇമ്മ്യൂണ്‍ സിസ്റ്റം അവയെ ടാര്‍ജറ്റ് ചെയ്യുന്നത്. പക്ഷെ മിക്കപ്പോഴും ഈ കോശങ്ങളില്‍ സാധാരണ ശരീര കോശങ്ങളില്‍ കാണുന്ന 'സെല്‍ഫ്' ആന്റിജനുകളും ഉണ്ടാകുമെന്നതിനാല്‍ ഈ 'തിരിച്ചറിയല്‍'പ്രക്രിയ അത്ര എളുപ്പമാവില്ല. ചിലപ്പോഴൊക്കെ ജെനറ്റിക് മ്യൂട്ടേഷനുകള്‍ വഴി ക്യാന്‍സര്‍ കോശങ്ങള്‍ ഈ ക്യാന്‍സര്‍ ആന്റിജനുകള്‍ നഷ്ടമാക്കുകയും അത് മൂലം ഇമ്മ്യൂണ്‍ സെല്ലുകള്‍ക്ക് അവയെ തിരിച്ചറിയാന്‍ സാധിക്കാതെയാക്കുകയും ചെയ്യാം. മറ്റു ചിലപ്പോള്‍ ക്യാന്‍സര്‍ കോശങ്ങള്‍ ചില ബയോകെമിക്കല്‍ പ്രക്രിയകളിലൂടെ തങ്ങള്‍ക്കെതിരായ killer T സെല്ലുകളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും. ഇങ്ങനെ പലേ കാരണങ്ങള്‍ കൊണ്ട് ഇമ്മ്യൂണ്‍ പ്രവര്‍ത്തനങ്ങളെ തടയാനും തന്മൂലം വാക്സിനുകളെ അവയുടെ ഉദ്ദേശലക്ഷ്യം നടപ്പിലാക്കുന്നതില്‍ നിന്ന് തടയുവാനും ക്യാന്‍സറുകള്‍ക്ക് സാധിക്കും. ക്യാന്‍സര്‍ കോശങ്ങളുടെ ഈ 'രക്ഷപ്പെടല്‍' മെക്കാനിസങ്ങള്‍ ശാസ്ത്രലോകം കൂടുതല്‍ മനസ്സിലാക്കുന്നതോടെ കൂടുതല്‍ ഇഫക്റ്റീവ് ആയ വാക്സിനുകള്‍ ഉണ്ടാകും എന്ന് നമുക്ക് പ്രത്യാശിക്കാം. 
Suresh KumarYesterday 6:52 AM (edited)
+
3
4
3
പത്രക്കാരൻ കേട്ടെഴുതിയതിന്റെ ചില കുഴപ്പങ്ങളാവാനാണ് സാധ്യത. ഡോ.നോറിയെപ്പോലെ എക്സ്പീരിയൻസ്ഡ് ആയ ഓങ്കോളജി സ്പെഷ്യലിസ്റ്റ്   "വാക്സീൻ വികസിപ്പിച്ചു, ഫലമോ അമേരിക്കയിൽ കാൻസർ രോഗികളുടെ എണ്ണം പകുതിയായി കുറഞ്ഞു" എന്നൊക്കെ പറയുമെന്ന് തോന്നുന്നില്ല.

ജിതിൻ ദാസ് പോസ്റ്റിൽ പറഞ്ഞതുപോലെ കാൻസർ വാക്സീൻ രണ്ട് തരമുണ്ട്. പ്രിവന്റീവ് വാക്സിനും, ട്രീറ്റ്മെന്റ് വാക്സിനും.

1) പ്രിവന്റീവ് വാക്സിൻ

കാൻസർ ഉണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ചില വൈറസുകളും , ബാക്റ്റീരിയയും ഒക്കെയുണ്ട്. അവയ്ക്കെതിരെയുള്ള വാക്സീനുകളാണ് കാൻസർ പ്രിവന്റീവ് വാക്സീൻ.എഫ്.ഡി.എ ഇതുവരെ മൂന്ന് പ്രിവന്റീവ് വാക്സിനുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
എ) 1981-ൽ അപ്പ്രൂവ് ചെയ്ത ഹെപ്പറ്റൈറ്റിസ് ബി വൈറസിനെതിരെയുള്ള എച്.ബി.വി വാക്സിൻ ആണ് ഈ ശ്രേണിയിൽ ഒന്നാമൻ. ഈ വൈറസ് ലിവർ കാൻസർ ഉണ്ടാക്കുന്നതായതുകൊണ്ട് കരൾ കാൻസറിനെതിരെ പ്രിവന്റീവ് വാക്സിനായി ഇതിനെക്കരുതുന്നു.
ബി) 2006-ൽ മെർക്ക്&കോ-യുടെ "ഗർഡാസിൽ" ആണ് രണ്ടാമൻ. ഇത് നാലു തരം ഹ്യൂമൻ പാപ്പിലോമ വൈറസുകൾക്കെതിരെ  (ടൈപ്പ് 6, 11, 16, 18) പ്രതിരോധം സൃഷ്ടിക്കും. ഈ ടൈപ്പ് വൈറസുകൾ കാരണം സ്ത്രീകൾക്ക് സെർവിക്കൽ കാൻസർ വരുന്നതിൽ നിന്നും തടയുന്നു. ഒൻപതിനും ഇരുപത്തി അഞ്ചിനും ഇടയിൽ പ്രായമുള്ളവർക്കാണിത്  നൽകുന്നത്.
സി) 2009-ൽ ഗ്ലാക്സോ സ്മിത്ത്ക്ലൈനിന്റെ "സെർവാരിക്സ്" എന്ന മൂന്നാമൻ. ഇതും പാപ്പിലോമ വൈറസിനെതിരെയുള്ളതാണ്. ടൈപ്പ് 16ഉം 18ഉം.

ഈ രണ്ടു വാക്സിനുകളും ലൈസൻസ് ചെയ്ത് മാർക്കറ്റിൽ എത്തിച്ചത് കുത്തകന്മാരാണെങ്കിലും ഇതിന്റെ സങ്കേതമൊക്കെ വികസിപ്പിച്ചത് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ്. രണ്ടും വളരെ ഫലപ്രദമായ വാക്സിനുകളാണ് താനും. സംരക്ഷണകാലദൈർഘ്യം അറിയുന്നതിനുള്ള ദീർഘകാല പഠനങ്ങൾ തുടരുന്നുണ്ട്.

2) ട്രീറ്റ്മെന്റ് വാക്സിൻ.

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ നിലവിൽ രൂപപ്പെട്ട് കഴിഞ്ഞ കാൻസറിനെ ചികിൽസിക്കുന്നതിനുള്ള വാക്സിനാണിത്. കാൻസറിന്റെ വളർച്ച മുരടിപ്പിക്കുക, തടയുക,  വീണ്ടും വരുന്നതിൽ നിന്നു പ്രതിരോധിക്കുക എന്നതൊക്കെയാണ് ലക്ഷ്യം.
 സ്വാഭാവിക പ്രതിരോധകോശങ്ങളെ (ഇമ്മ്യൂൺ സെൽസ്)  ഉത്തേജിപ്പിച്ച് കാൻസർ കോശങ്ങളെ പ്രത്യേകമായി ടാർഗറ്റ് ചെയ്ത് നശിപ്പിക്കുക എന്നതാണ് ഐഡിയ. പൊതുവെ ശരീരത്തിനു പുറത്ത് നിന്ന് വരുന്ന "ഫോറിൻ" സാധനങ്ങൾക്കെതിരെയാണ് ഇമ്മ്യൂൺ കോശങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നത്. ഇമ്മ്യൂൺ കോശങ്ങളിൽ ഈ "സ്വദേശി/വിദേശി" (അല്ലെങ്കിൽ അഹം/അനഹം) വേർതിരിവ് ഉരുത്തിരിയുന്നതിനു പിന്നിൽ  രസകരമായ എന്നാൽ ഇവിടെ പെട്ടെന്ന് പറഞ്ഞ് തീർക്കാവുന്നതിനപ്പുറം സങ്കീർണ്ണമായ ഒരു തിരഞ്ഞെടുക്കൽ പ്രക്രിയയുണ്ട്. ലളിതമായി പറഞ്ഞാൽ തൈമസിൽ ഇമ്മ്യൂൺ കോശങ്ങളുടെ ഉൽഭവസമയത്ത് സ്വദേശികളായ ആന്റിജൻ പീസുകളെ (ചെറിയേ ചെറിയേ പ്രോട്ടീൻ കഷണങ്ങൾ)  ഈ കോശങ്ങളുടെ മുൻപിൽ കൊണ്ട് നിരത്തി നിർത്തി ഒരു തിരിച്ചറിയൽ പരേഡ് നടത്തും. സ്വദേശിയെ തിരിച്ചറിയാൻ കഴിയുന്നവന്മാരെയൊക്കെ "അപ്പോപ്ടോസിസ്" എന്ന കോശാത്മഹത്യയിലൂടെ ഒഴിവാക്കിക്കളയും. ഈ ഒഴിവാക്കൽ പ്രക്രിയയിൽ (Thymic Negative Selection) നിന്നും സൂത്രത്തിൽ രക്ഷപ്പെടുന്ന ചില അണ്ണന്മാരുമുണ്ട്. ലവരു പിന്നീട്  നുമ്മക്കിട്ട് പണി വേറെ തരും. അതിനെ ആട്ടോഇമ്മ്യൂൺ ഡിസോർഡർ എന്ന് പറയും ( Examples: Type I Diabetes, Rheumatoid Arthritis).
കാൻസർ കോശങ്ങൾ സ്വദേശിയാണ്. സൂത്രശാലിയുമാണ്.  അതുകൊണ്ട് തന്നെ ഇമ്മ്യൂൺ കോശങ്ങൾക്ക് ഇവയെ "വിദേശി"യായി തിരിച്ചറിഞ്ഞ് നശിപ്പിക്കൽ എളുപ്പമല്ല. കാൻസർ ട്രീറ്റ്മെന്റ് വാക്സിൻ കണ്ടുപിടിക്കുക എന്നത് ഏറ്റവും ചലഞ്ചിങ്ങും, ദുഷ്കരവുമാക്കുന്ന സംഗതിയും ഇതാണ്. നമ്മളെ നമ്മൾക്കെതിരെ തിരിക്കണം. അതെളുപ്പമല്ല. പക്ഷെ പല ശ്രമങ്ങളും നടക്കുന്നുണ്ട്.

ഇതുവരെ ഒരൊറ്റ കാൻസർ ട്രീറ്റ്മെന്റ് വാക്സിനേ എഫ്.ഡി.എ അപ്പ്രൂവ് ചെയ്തിട്ടുള്ളൂ. മെറ്റാസ്റ്റാറ്റിക്ക് പ്രോസ്റ്റേറ്റ് കാൻസറിന്റെ ചികിൽസയ്ക്കായി ഡെൻഡ്രിയോൺ എന്ന അമേരിക്കൻ കമ്പനിയുടെ (സിയാറ്റിൽ, വാഷിങ്ടൺ ബേസ്ഡ്) "സിപ്പുല്യൂസെൽ-ടി" (Sipuleucel-T/Provenge) എന്ന വാക്സീൻ 2010-ലാണ്  അപ്പ്രൂവ് ചെയ്തത്.  ക്ലിനിക്കൽ ട്രയലിൽ ഈ വാക്സീൻ രോഗികളുടെ സർവൈവലിൽ 4 മാസം വർദ്ധനയാണുണ്ടാക്കിയത്. ശ്രദ്ധിക്കുക കാൻസർ തുടച്ച് നീക്കിയിട്ടില്ല. അങ്ങിനെയായിരുന്നെങ്കിൽ എത്ര നന്ന്.
ഈ വാക്സീൻ ഓരോ രോഗിക്കും പ്രത്യേകമായി തയ്യാറാക്കുന്നതാണ്. രോഗിയുടെ രക്തത്തിൽ നിന്നും വേർതിരിച്ചെടുത്ത ഇമ്മ്യൂൺ കോശങ്ങൾ (ആന്റിജൻ പ്രസന്റിങ്ങ് സെൽസ്, APCs)  കമ്പനിയിലെ പരീക്ഷണശാലയിൽ പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളിൽ കണ്ടു വരുന്ന ഒരു പ്രത്യേകം പ്രോട്ടീനിന്റെ സാന്നിധ്യത്തിൽ വളർത്തിയശേഷം ഇതേ കോശങ്ങളെ തിരിച്ച് രോഗിയിൽ ഇഞ്ചക്റ്റ് ചെയ്യുക എന്നതാണ് രീതി. ഈ വാക്സീനിന്റെ പ്രവർത്തനം കൃത്യമായി അറിയില്ലെങ്കിലും, ഈ പ്രോസ്റ്റേറ്റ് കാൻസറിൽ മാത്രം കാണുന്ന ആന്റിജനെ അവതരിപ്പിക്കുന്ന ഇമ്മ്യൂൺ കോശങ്ങൾ മറ്റ് ഇമ്മ്യൂൺ കോശങ്ങളെ (T cells) ഉത്തേജിപ്പിച്ച് പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.

ഏതാണ്ട് 14ഓളം കാൻസറുകളെ നേരിടുന്നതിനായി ട്രീറ്റ്മെന്റ് വാക്സിനുകൾ നിലവിൽ ക്ലിനിക്കൽ ട്രയലിലുണ്ട്. അതിന്റെ ലിസ്റ്റും, ഇവിടെ ഞാൻ മലയാളത്തിൽ (മംഗ്ലീഷിൽ) എഴുതിയ വിവരങ്ങളും  ഒക്കെ ഈ സൈറ്റിൽ (http://www.cancer.gov/cancertopics/factsheet/Therapy/cancer-vaccines) ലഭ്യമാണ്. 
Jithin DasYesterday 10:18 AM
+
1
2
1
നന്ദി +Kunjaali Kk , +Suresh Kumar
നിങ്ങളെയൊക്കെ ബുദ്ധിമുട്ടിച്ച്  വിശദമായി എഴുതിച്ചതിനു കാരണമുണ്ട്.  ക്യാൻസറിനെപ്പറ്റിയും അതിന്റെ ചിക്ത്സയ്ക്ക് തിരഞ്ഞെടുത്ത സ്‌ട്രാറ്റെജി എന്തിന്റെ അടിസ്ഥാനത്തിലെന്നും അതിന്റെ പ്രോഗ്നോസിസ് എന്തായിരിക്കുമെന്നും ഒക്കെ  ചികിത്സിക്കുന്ന ഡോക്റ്റർക്ക് രോഗിയോട് പറഞ്ഞു പൂർണ്ണമായും  മനസ്സിലാക്കാൻ പോലും പറ്റാത്തത്ര സങ്കീർണ്ണമാണ്. ക്യാൻസറെന്ന രോഗത്തെക്കുറിച്ചു പൊതുവേ ആളുകൾക്ക് ശരിയായ ധാരണപോലുമില്ല.

ക്യാൻസർ രോഗിയും അടുത്ത ബന്ധുക്കളും മാനസികവും സാമ്പത്തികവുമായി കടുത്ത ക്ലേശങ്ങളിലും  അനിശ്ചിതത്വത്തിലുമായിരിക്കും. ആയവസ്ഥയിൽ ഇരിക്കുന്ന ഒരാൾ പത്രത്തിൽ “അമേരിക്കയിലൊക്കെ ക്യാൻസറിനു ഒരു വാക്സിൻ ഉണ്ട്, ആർക്കും പൂർണ്ണമായി സുഖപ്പെടും” എന്ന രീതിയിൽ ഒരു വാർത്ത വായിച്ചാൽ ഒന്നാമതായി “എനിക്ക്  അമേരിക്കവരെ ഒന്നു പോയി ഒരു കുത്തിവയ്പ്പ് എടുക്കാൻ കഴിഞ്ഞെങ്കിൽ മരിക്കില്ലായിരുന്നു” എന്ന വിഷമം (ബന്ധുക്കൾക്കാണെങ്കിൽ രോഗിയെ അമേരിക്കയ്ക്ക് അയച്ചു ചികിത്സിപ്പിക്കാൻ കഴിയാത്തതിലെ കുറ്റബോധം) ഉണ്ടാകും. രണ്ടാമതായി, തന്നെ ചികിത്സിക്കുന്ന ഡോക്റ്റർ   അലംഭാവത്തോടെ തന്നെ  കാണുന്നിന്നെന്നോ അല്ലെങ്കിൽ ഡോക്റ്റർക്ക് ചികിത്സയെക്കുറിച്ചു തന്നെ വേണ്ടത്ര അറിവില്ലെന്നോ കരുതും. പൊതുവിൽ ആളുകൾക്ക്  വാക്സിൻ എന്നാൽ പ്രതിരോധ വാക്സിൻ മാത്രമേ അറിയൂ. പ്രത്യേകിച്ച് പോളിയോ വാക്സിന്റെ പേരും കൂട്ടി ചേർക്കുമ്പോൾ പൾസ് പോളിയോ  പോലെ ആളുകളെ കൂട്ടമായി വിളിച്ചു വരുത്തി  ഇ‌മ്യൂണൈസ് ചെയ്തു  വീട്ടിൽ പറഞ്ഞയക്കുന്ന സം‌വിധാനമെന്നു കരുതിപ്പോകും.

ഇങ്ങനെ തെറ്റിദ്ധാരണയും  മനക്ലേശവും ഉണ്ടാക്കുന്ന തരം വാർത്ത വന്നാൽ അതിലെ പിഴവിനെക്കുറിച്ച് ആളുകളെ അറിയിക്കാൻ ബാദ്ധ്യതയുണ്ടെന്നു തോന്നിയിട്ട്   എഴുതാമോ എന്ന് അന്വേഷിച്ചതാണ്. 
Rahiim Payyadimeethal12:57 AMEdit
ഇത്രയും വായിച്ചപ്പോള്‍ ഏതോ മരുന്നു കമ്പനിക്കു വേണ്ടി ഈ ഡോക്ട്ടര്‍ പൊട്ടിച്ച ഗുണ്ടായിരിക്കും ഇത് എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഹോസ്പിറ്റലിനു വേണ്ടി. ഉത്തരേന്ത്യയില്‍ ഒക്കെ ഇത് വല്ലാത്തൊരു ബിസിനസ് ആണല്ലോ. ആഴ്ചയില്‍ ഒരു ദിവസം എങ്ങാനും കണ്‍സല്ടിങ്ങിനു ഈ ഡോക്ട്ടര്‍ വരുന്നുണ്ട് എന്നൊരു ഹോസ്പ്പിട്ടലിന്റെ പരസ്യവും അതേ പത്രത്തിന്‍റെ മറ്റൊരു പേജില്‍ ഇതേപോലൊരു ന്യൂസും വന്നാല്‍ ആ ഹോസ്പ്പിറ്റല്‍ കൂടുതല്‍ പ്രശസ്തമാകുമല്ലോ. പത്രക്കാരന്‍റെ വക "പത്രധര്‍മ്മവും" കൂടി ചേര്‍ക്കുമ്പോള്‍ അങ്ങ് കൊഴുക്കും. എനിവേ, താങ്ക്സ് ജിതിന്‍ , സുരാജ് , കുഞ്ഞാലി. നല്ലൊരു പോസ്റ്റും കമന്‍റുകളും സമ്മാനിച്ചതിന്.

No comments:

Post a Comment