Labels

america (1) android (1) calculation (1) codes (1) diet (1) egypt (1) findshares (1) findyourcomments (1) Firmware Version (1) global code (1) google (3) googleplustips (3) heater (1) help (3) hospital (1) internet settings (1) israel (1) Keyboard Shortcuts (1) medical (1) Microsoft Windows (1) mobile (2) nathan pritikin (1) plus posts (1) Rahim Payyadimeethal (1) recovery software (1) samsung (1) searchtips (4) sign (1) solar (1) symbol (1) tech (3) technology (6) travel (1) war (1) water (1) worldwide (1) അമേരിക്ക (1) ഇസ്രായേല്‍ (1) ഈജിപ്റ്റ്‌ (1) എം ടി (1) എഴുത്ത് (1) കണക്കുകള്‍ (1) കഥ (1) കമന്റ്സ് (1) കവിത (1) കീബോര്‍ഡ് (1) കുറിപ്പുകള്‍ (3) ക്യാന്‍സര്‍ (1) ഖാലിദ്‌ (1) ഗണിതം (1) ഗൂഗിള്‍ ടോക്ക് (1) ഗൂഗിള്‍ പ്ലസ്‌ (2) ഗൂഗിള്‍പ്ലസ്‌ (3) ചാറ്റ് (1) ചികിത്സ (2) ടെക്നോളജി (7) ട്രാവല്‍ (1) ട്രിക്ക് (4) ട്രിക്ക്സ് (3) ഡോക്ട്ടര്‍ (1) പ്രസംഗം (1) ഫോട്ടോഷോപ്പ് (1) മലയാളം (1) മാതൃഭൂമി (1) മിശ്അല്‍ (1) യുദ്ധം (1) വിമാനയാത്ര (1) വ്യാജവാര്‍ത്ത (1) ശതാവരിക്കിഴങ്ങ് (1) ശാരിക എസ്. വിദേശ പഠനം. (1) ഷോട്ട് കട്ട് (1) സഹായം (8) സഹായി (7) സെര്‍ച്ച് ടിപ്സ് (3) സ്ഥലമളവ് (1) ഹമാസ്‌ (1) ഹൃദ്രോഗം (1) റിക്കവറി (1)

Sunday, April 28, 2013

നഥാന്‍ പ്രിറ്റിക്കിന്‍ - Nathan Pritikin


Jithin DasApr 4, 2013 (edited)  -  Posted in google plus

ഗവേഷണ ത്വര

=======
നെയ്ത്തന്‍ പ്രിറ്റിക്കിന്‍ ഒരു ഫിസിക്സ് വിദ്യാര്‍ത്ഥിയായിരുന്നു. നിര്‍ഭാഗ്യവശാല്‍  ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഫിസിക്സിലും കെമിസ്ട്രിയിലും സ്വന്തം നിലയില്‍ ചില്ലറ ഗവേഷണവും  ജേര്‍ണലിസവും  മറ്റും ചെയ്ത്  കാലം കഴിച്ചു കൂട്ടി. അതിനിടെ ഒരു കോസ്മെറ്റിക്  റേഡിയോ സര്‍ജ്ജറി ചെയ്തു.  ഭാവിയില്‍ അത് വിനയായി മാറുമെന്ന് ആരും കരുതിയുമില്ല.

ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലാണ്, നാല്പ്പതിന്റെ പടികള്‍ ചവിട്ടുന്ന പ്രിറ്റിക്കിന്‍ നടക്കുമ്പോള്‍ കഠിനമായ നെഞ്ചുവേദനയും കിതപ്പും അനുഭവപ്പെടുന്നതു മൂലം ഡോക്റ്റര്‍മാരെ കണ്ടു. അവര്‍ ആന്‍ജിയോഗ്രാഫി നടത്തി നോക്കി.  ഒരു ഹൃദയ ധമനി പൂര്‍ണ്ണമായും ബ്ലോക്കായിരിക്കുന്നു. മറ്റൊന്ന് നാലില്‍ മൂന്നിലധികം.  ഹൃദ്രോഗം എങ്ങനെ വരുന്നെന്ന് അന്ന്  വൈദ്യശാസ്ത്രത്തിനു വ്യക്തമായ അറിവില്ല. ഇന്റര്‍‌വെന്‍ഷന്‍ മെത്തേഡുകള്‍ - CABG (ബൈപ്പാസ്), PTCA (ആന്‍‌ജിയോപ്ലാസ്റ്റി) തുടങ്ങിയവ ഒന്നും അന്ന് നിലവിലില്ല. കൊളസ്റ്റ്റോളിനോ രക്തസമ്മര്‍ദ്ദത്തിനോ ഫലപ്രദമായ ചികിത്സയുമില്ല.

"നെയ്ത്തന്‍, തുറന്നു പറയുന്നതില്‍ ഖേദമുണ്ട്. നിങ്ങള്‍ക്ക് ഗുരുതരമായ ഹൃദയധമനീ രോഗമാണ്. അതിനു ചികിത്സയൊന്നുമില്ല. പരിപൂര്‍ണ്ണ വിശ്രമം എടുത്താല്‍ നിങ്ങള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് കുറച്ചൊക്കെ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞേക്കും. അതിനപ്പുറം,  ഏറെക്കാലം ജീവിക്കാനൊന്നും കഴിയില്ല."

ഒരു രോഗിയും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഈ വാര്‍ത്ത പ്രിറ്റിക്കിനെയും ഞെട്ടിച്ചു. എന്തുകൊണ്ട് തനിക്കീ അസുഖം വന്നു എന്നതിനു ഡോക്റ്റര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. ഒരുപക്ഷേ  പാരമ്പര്യമായിരിക്കാം. 

പ്രിറ്റിക്കിന്‍ ഹൃദ്രോഗത്തില്‍ ഗവേഷണം നടത്താമെന്നു തീരുമാനിച്ചു. വൈദ്യശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്തയാളാണ്. ഹൃദ്രോഗത്തെപ്പറ്റി  ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിച്ചു.  പഠിച്ചു, സ്റ്റാറ്റ്സ് നിര്‍മ്മിച്ചു. ഒരു പ്രത്യേക പാറ്റേണ്‍ അദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടു. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ആയാസവും മാനസിക സമ്മര്‍ദ്ദവും മൂലം ന്യായമായും ഹൃദ്രോഹം വര്‍ദ്ധിക്കേണ്ടതാണ്. എന്നാല്‍  പലേ രാജ്യങ്ങളിലും ഹൃദയാഘാതം സംഭവിക്കുന്നത് ഗണ്യമായി കുറഞ്ഞു. ഈ കുറവ് നടക്കുന്ന ഇടങ്ങളില്‍ ഭക്ഷ്യ ക്ഷാമം, പ്രത്യേകിച്ച് ഇറച്ചി, പാല്‍, വെണ്ണ, മുട്ട തുടങ്ങിയവയുടെ ക്ഷാമം കാണുന്നത്  യാദൃശ്ചികമല്ലെന്നും അദ്ദേഹം കണ്ടെത്തി. അതുപോലെ തന്നെ ഇക്കാലം ജനം വാഹനങ്ങളുടെ ലഭ്യതയില്ലായ്മ, റീലൊക്കേഷന്‍ തുടങ്ങിയ ദീര്‍ഘ വ്യായാമത്തിലുമാണ്.

ഡോക്റ്റര്‍മാര്‍ പരിപൂര്‍ണ്ണ വിശ്രമം ഉപദേശിച്ച പ്രിറ്റിക്കിന്‍ ലോ ഫാറ്റ് വെജിറ്റേറിയന്‍ ഡയറ്റും  ലൈറ്റ് ഏറോബിക്ക്  എക്സര്‍സൈസും ആരംഭിച്ചു. ഏറെത്താമസിയാതെ നെഞ്ചുവേദന മാറി. നല്ല ആരോഗ്യവാനായ പ്രിറ്റിക്കിന്‍ തന്റെ ആദ്യ  പ്രസിദ്ദീകരണമായ പ്രിറ്റിക്കിന്‍ പ്രോഗ്രാം ഫോര്‍ ഡയറ്റ് ആന്‍ഡ് എക്സര്‍സൈസ് എഴുതി. ലക്ഷക്കണക്കിനാളുകള്‍ പ്രിറ്റിക്കിന്‍ പ്രോഗ്രാമിലൂടെ ഹൃദ്രോഗ വിമുക്തരായി. ഏറെ താമസിയാതെ തന്നെ പ്രിറ്റിക്കിന്‍ സ്പാ ആരംഭിച്ചു.

ഇതിനിടെ തന്റെ  ഇരുപതാം വയസ്സിലെ  റേഡീയോ സര്‍ജ്ജറി ക്യാന്‍സറായി മാറിയെന്ന് പ്രിറ്റിക്കിന്‍ അറിഞ്ഞു. "ഞാന്‍ മരിക്കുമ്പോള്‍ എന്റെ  ഹൃദയധമനികള്‍ കൊറോണര്‍ പരിശോധിക്കണം  അതിന്റെ ഫലം എന്തെന്ന് പൊതുജനത്തിനു  വെളിപെടുത്തണം. എന്റെ ഗവേഷണഫലം അതായിരിക്കും." പ്രിറ്റിക്കിന്‍ എഴുതി.   ഇരുപത്തേഴു കൊല്ലം അര്‍ബ്ബുദ ചികിത്സയ്ക്കൊടുവില്‍  അങ്ങേയറ്റം ക്ഷീണിതനായ പ്രിറ്റിക്കിന്‍ ന്യൂയോര്‍ക്കിലേക്ക് പോയി പ്രശസ്ത ഹോസ്പിറ്റലുകളിലെല്ലാം തന്റെ ക്യാന്‍സര്‍ ചികിത്സയുടെ പ്രോഗ്നോസിസ് എന്തെന്ന് തിരക്കി. ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു എല്ലാവരുടെയും മറുപടി. തിരിച്ച് കാലിഫോര്‍ണിയയില്‍ വന്ന പ്രിറ്റിക്കിനു തന്നെ ഗവേഷണ ഫലം പൊതുജനത്തെ അറിയിക്കാറായെന്ന് തോന്നി.  ഒരു  ഹോസ്പിറ്റലില്‍ ചെന്ന് സ്കാള്‍പെല്‍ കൊണ്ട് കൈയിലെ രക്തധമനികള്‍ മുറിച്ച് പ്രിറ്റിക്കിന്‍ ആത്മഹത്യ ചെയ്തു.

അദ്ദേഹത്തിന്റെ ജീവിതാഭിലാഷ പ്രകാരം കൊറോണര്‍മാര്‍ പ്രിറ്റിക്കിന്റെ ഹൃദയ ധമനികള്‍ പരിശോധനയ്ക്ക് വിധേയമാക്കി.  നാല്പ്പതുകളില്‍ ആന്‍ജ്ജിയോഗ്രഫികളില്‍ നൂറു ശതമാനം വരെ അടഞ്ഞു പോയെന്നു  കണ്ട  ആ എഴുപതു വയസ്സുകാരന്റെ ഹൃദയധമനികള്‍ ഒരു കുട്ടിയുടേതു പോലെ വൃത്തിയുള്ളതും  അടവുകളോ "ചവറുകൂനയോ" ഇല്ലാത്തതുമായിരുന്നു. 

ശിഷ്ടകാലം, ഫ്രമിംഹാം സ്റ്റഡി, ഡീന്‍ ഓര്‍ണിഷിന്റെ റിസേര്‍ച്ച്, ഡൂഗള്‍ പ്രോഗ്രാം എന്നിങ്ങനെ പലതും ഡയറ്റ് - എക്സര്‍സൈസ് ഹൃദ്രോഗ പ്രതിരോധത്തിനെ കണ്ടെത്തി. അല്പ്പം കട്ടികൂടിയ റിസേര്‍ച്ചില്‍  ക്ലീവ്ലന്‍ഡ് ക്ലിനിക്കിലെ എസ്സല്‍സ്റ്റെയിന്‍ ആന്‍‌ജിയോഗ്രഫിക്കലി  തെളിഞ്ഞ ഹൃദ്രോഗികളെ ഡയറ്റ് എക്സര്‍സൈസ് റെജിമന്റെ പത്തു വര്‍ഷത്തിനു ശേഷം പുനര്‍ ആന്‍ജ്ജിയോഗ്രാം ചെയ്ത് രോഗവിമുക്തി തെളിയിച്ചു. ശേഷം  ആയിരക്കണക്കിനു ഡയറ്റ് സ്റ്റഡികളുടെയും സ്വന്തം ഗവേഷണങ്ങളുടെയും  കമ്പൈലേഷനുമായി ടി. കോളിന്‍ കാമ്പ്ബെല്‍ ചൈനാ സ്റ്റഡി പ്രസിദ്ധീകരിച്ചു.   ഇവരെല്ലാം വൈദ്യശാസ്ത്ര ഗവേഷകരായിരുന്നു. ശാസ്ത്രജ്ഞന്മാര്‍ ആയിരുന്നു.   കോളിന്‍ ഒഴികെ ബാക്കിയെല്ലാവരും ക്ലിനിക്കല്‍ പ്രാക്റ്റീഷണര്‍മാരും ആയിരുന്നു. അവരെല്ലാം അനുമോദനങ്ങളും അവാര്‍ഡുകളും വാരിക്കൂട്ടി. ശാസ്ത്രീയ ഗവേഷണ പുസ്തകങ്ങള്‍ എഴുതി. അംഗീകൃത  രീതിയില്‍ ഗവേഷണം നടത്തി.

അവര്‍ക്കെല്ലാം മുന്നേ കടന്നുപോയ, ഇവരൊക്കെ തീര്‍ച്ചയാക്കുന്നതിലും വളരെ മുന്നേ കണ്ടെത്തിയ നെയ്തന്‍ പ്രിറ്റിക്കിനു പഠിപ്പോ ബിരുദമോ ഫണ്ടിങ്ങോ ഒന്നുമില്ലായിരുന്നു. അയാള്‍ക്കൊന്നേയുണ്ടായിരുന്നുള്ളൂ- ഗവേഷണ ത്വര.Collapse this post

https://plus.google.com/u/0/111754722974346117564/posts/Je3gJbV6Wxk
Rahiim Payyadimeethal's profile photoGG ULANAD's profile photoANILKUMAR PONNAPPAN's profile photobicho o's profile photoSabu Ismail's profile photo
4
+63