അരിസോണയില്‍ നടന്ന ഇന്‍റല്‍ ഇന്‍റര്‍ സയന്‍സ് ആന്‍ഡ് എന്ജിനീയറിംഗ് ഫെയറില്‍ പങ്കെടുത്ത് ശതാവരിക്കിഴങ്ങിനു ജന്തുക്കളില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച ശാരിക എസ്. (കിരീടം ഉണ്ണിയുടെ മകള്‍ )എന്ന കുട്ടിയുടെ ഇന്‍റര്‍ വ്യു.@ ജൂലൈ 2011
നിത്യ ജീവിതത്തില്‍ കാണപ്പെടുന്ന ഉപകാരപ്രദമായ പോസ്റ്റുകളും സംഭവങ്ങളും സ്വന്തം അറിവുകളും കോരിയിടാനൊരു സ്ഥലം.
Labels
america
(1)
android
(1)
calculation
(1)
codes
(1)
diet
(1)
egypt
(1)
findshares
(1)
findyourcomments
(1)
Firmware Version
(1)
global code
(1)
google
(3)
googleplustips
(3)
heater
(1)
help
(3)
hospital
(1)
internet settings
(1)
israel
(1)
Keyboard Shortcuts
(1)
medical
(1)
Microsoft Windows
(1)
mobile
(2)
nathan pritikin
(1)
plus posts
(1)
Rahim Payyadimeethal
(1)
recovery software
(1)
samsung
(1)
searchtips
(4)
sign
(1)
solar
(1)
symbol
(1)
tech
(3)
technology
(6)
travel
(1)
war
(1)
water
(1)
worldwide
(1)
അമേരിക്ക
(1)
ഇസ്രായേല്‍
(1)
ഈജിപ്റ്റ്
(1)
എം ടി
(1)
എഴുത്ത്
(1)
കണക്കുകള്‍
(1)
കഥ
(1)
കമന്റ്സ്
(1)
കവിത
(1)
കീബോര്‍ഡ്
(1)
കുറിപ്പുകള്‍
(3)
ക്യാന്‍സര്‍
(1)
ഖാലിദ്
(1)
ഗണിതം
(1)
ഗൂഗിള്‍ ടോക്ക്
(1)
ഗൂഗിള്‍ പ്ലസ്
(2)
ഗൂഗിള്‍പ്ലസ്
(3)
ചാറ്റ്
(1)
ചികിത്സ
(2)
ടെക്നോളജി
(7)
ട്രാവല്‍
(1)
ട്രിക്ക്
(4)
ട്രിക്ക്സ്
(3)
ഡോക്ട്ടര്‍
(1)
പ്രസംഗം
(1)
ഫോട്ടോഷോപ്പ്
(1)
മലയാളം
(1)
മാതൃഭൂമി
(1)
മിശ്അല്‍
(1)
യുദ്ധം
(1)
വിമാനയാത്ര
(1)
വ്യാജവാര്‍ത്ത
(1)
ശതാവരിക്കിഴങ്ങ്
(1)
ശാരിക എസ്. വിദേശ പഠനം.
(1)
ഷോട്ട് കട്ട്
(1)
സഹായം
(8)
സഹായി
(7)
സെര്‍ച്ച് ടിപ്സ്
(3)
സ്ഥലമളവ്
(1)
ഹമാസ്
(1)
ഹൃദ്രോഗം
(1)
റിക്കവറി
(1)
Saturday, September 8, 2012
Thursday, August 30, 2012
വിമാനയാത്ര - ചില മുന്‍കരുതലുകള്‍..
01. പാസ്പ്പോര്‍ട്ട് (എക്സ്പയറി ഡേറ്റൊക്കെ ചെക്ക് ചെയ്ത് ഓക്കെ ആക്കണം. അല്ലേല്‍ ട്രാന്‍സിസ്റ്റില്‍ ‘പണി’ കിട്ടുമേ)
02. വിസ (ഓണ്‍ എറൈവല്‍ ആണെങ്കില്‍ ആ രാജ്യത്ത് ചെന്നിട്ട് മതി)
03. ഫ്ലൈറ്റ് ടിക്കറ്റ് (ബുക്ക് ചെയ്താല്‍ മാത്രം മതി, then passport is enough at the counter)
04. ആ രാജ്യത്തിലെ കറന്‍സി ഇവിടെ നിന്നു തന്നെ (better SBI) മാറ്റി കൊണ്ടു പോകണം, കറന്‍സി എക്സ്ചേഞ്ചിലൊക്കെ അറവാണ് എയര്‍പ്പോര്‍ട്ടില്‍.
05. ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പി (hard & soft)
06. നാല് വീതം ഫോട്ടോസ് (നീല & വെള്ള ബാക്ക്ഗ്രൌണ്ടില്‍ എടുത്തത്-ചിലപ്പോള്‍ ആവശ്യമില്ലെങ്കിലും ഇരിക്കട്ടെ) ഓണ്‍ എറൈവലിന് ആവശ്യമാണ്, സൈസ് ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈനില്‍ തിരഞ്ഞാല്‍ സൈസ് & എണ്ണം കിട്ടും.
07. കാലാവസ്ഥയ്ക്കനുയോജ്യമായ ഡ്രെസ്സ് ആവശ്യത്തിന്
08. ലാപ്ടോപ്പ്/മൊബൈല്‍ റീചാര്‍ജ്ജ് അഡാപ്റ്റേര്‍സ്
09. സര്‍ട്ടിഫിക്കറ്റുകള്‍/ടിക്കറ്റ്/പാസ്സ്പോര്‍ട്ട് തുടങ്ങിയവ പെട്ടെന്നെടുക്കാന്‍ പാകത്തില്‍ ബാഗ് or കിറ്റ് ഉണ്ടെങ്കില്‍ നല്ലത്.
10. ലെഗ്ഗേജ് ബാഡ്ജുകള്‍ യാത്രയുടെ അവസാനം വരെ സൂക്ഷിക്കുക.
ഇവിടെ തിരിച്ച് എത്തും വരെക്കും കയ്യില്‍ വെച്ചേക്കുന്നെ :)
11. രണ്ട് മണിക്കൂര്‍ മുമ്പെ ബോര്‍ഡിംഗ് പാസ്സ് എടുക്കുക. ശേഷം. ചെക്ക്-ഇന്‍ ഏരിയ ആദ്യമേ കണ്ടെത്തുക. അതിനു ശേഷമാകാം എയര്‍പ്പോര്‍ട്ട് കാണലും പര്‍ച്ചേസിംഗും (if any-ആദ്യയാത്രയില്‍ എന്തോന്ന് പര്‍ച്ചേസിംഗ് അല്ലെ?)
12. നോട്ട്:- എയര്‍പ്പോര്‍ട്ടുകളില്‍ വൈഫൈ ഫ്രീ ആണ്.
13. യാതൊരു കാരണവശാലും മറ്റൊരാളുടെ ലെഗ്ഗേജ്, ഹാന്‍ഡ് ലെഗ്ഗേജ്, പാക്കിംഗ്സ്, സാധനങ്ങള്‍ വാങ്ങിക്കരുത്, സൂക്ഷിക്കരുത്.
14. വീമാനത്തിൽ കയറുന്നതിനു മുൻപായി ടോയൽറ്റ് കാര്യങ്ങള്‍ നിര്‍വ്വഹിക്കുക. (ബോര്‍ഡിംഗ് പാസ്സെട്ത്ത് കഴിഞ്ഞാല്‍ അതിനുള്ള സൗകര്യങ്ങള്‍ യഥേഷ്ടമുണ്ട്.) വിമാനത്തിലും സൗകര്യമുണ്ട്, ഇല്ലെന്ന് കരുതി പേടിക്കേണ്ട :)
15. പോകാനുള്ള രാജ്യത്തിലെ കോണ്ടാക്റ്റ് നമ്പറുകള്‍, വ്യക്തികളുടെ ആഡ്രസ്സ് ഇവ അറിഞ്ഞ് വെക്കുക.
16. താമസസ്ഥലത്തിന്റെ അഡ്രസ് ഉണ്ടെങ്കില്‍ അതും.
17. യാത്രയില്‍ അയവുള്ള, മൃദുവായ വസ്ത്രം, പാദരക്ഷകള്‍ ധരിക്കുക. ഹാന്‍ഡ് ലെഗേജില്‍ സോക്സ് കരുതാന്‍ മറക്കേണ്ട. ചില രാജ്യത്തിലെ ഓഫീസുകളില്‍ സോക്സിടാതെ അകത്ത് കയറ്റില്ല. നേരെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യുകയാണെങ്കില്‍ ഉപകരിക്കും. അത്തരത്തിലാണെങ്കില്‍ ഡ്രസ്സ് കോഡ് അതിനുചിതമായതാവട്ടെ.
18. തൂവാല കയ്യിലിരുന്നോട്ടെ.
19. തലവേദന,പനി ഇവയ്ക്കുള്ള മരുന്ന് കുറഞ്ഞ അളവില്‍ ഇരിക്കട്ടെ (ഡോക്ടറിന്റെ പ്രിസ്ക്രിപ്ഷന്‍ ഉണ്ടെങ്കില്‍ നല്ലത്) ഗുളിക കരുതാന്‍ ചിലപ്പോഴൊക്കെ ഉദ്യോഗസ്ഥര്‍ അനുവദിക്കാറില്ല.
special thanks to
+Balu s
+Zebu Bull
+Siya Shamin
ravi k ram
Labels:
help,
travel,
കുറിപ്പുകള്‍,
ട്രാവല്‍,
വിമാനയാത്ര,
സഹായം,
സഹായി
Wednesday, August 22, 2012
മദ്‌ഗൂത്ത് കബ്‌സ
എളുപ്പം ഉണ്ടാക്കാവുന്ന ഈ കബ്‌സയുടെ നിർമ്മാണരീതികൾ താഴെ വിവരിക്കുന്നു.
ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ. വെള്ളത്തിലല്ല അരി വറ്റിച്ചെടുക്കുന്നത്. പകരം ചിക്കൻ സൂപ്പിലാണ്. അതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
നമ്മുടെ കയ്യിൽ മൂന്ന് കപ്പ് അരിയുണ്ടെങ്കിൽ ആറു കപ്പ് സൂപ്പിൽ വേണം അരി വറ്റിച്ചെടുക്കാൻ. അപ്പോൾ എട്ടു കപ്പ് വെള്ളമൊഴിച്ച് വറ്റിച്ച് ആറു കപ്പ് സൂപ്പാക്കണം എന്ന കാര്യം ഓർക്കുക.
ഒരു കോഴി - കാലൊക്കെ മുറിച്ച് ചെറുതാക്കാതെ അങ്ങനെ തന്നെ ഇടുക. ബ്രെസ്റ്റ് മൂന്ന് കഷണമാക്കാം. കഷണങ്ങൾ വലുതായിരിക്കണം എന്നർത്ഥം.
എട്ടു കപ്പ് വെള്ളം.
കറുവപ്പട്ട മൂന്ന് കഷണം.
ഏലക്ക - നാലെണ്ണം
കുരുമുളക് പൊടി - ഒരു റ്റീസ്പൂൺ
സവാള അരിഞ്ഞത് - ഒരു കപ്പ്
മഞ്ഞൾപ്പൊടി - അൽപ്പം.
ഉപ്പ് - ഒരു ടേബിൾ സ്പൂൺ.
എല്ലാം കൂടി ഒരു പാത്രത്തിലിട്ട് ഒരു മണിക്കൂറോളം തീയിൽ തിളപ്പിച്ച് ആറു കപ്പ് സൂപ്പാക്കി കുറുക്കുക.
ഇനി
അരി - കബ്‌സയുടെ അരി മൂന്ന് കപ്പ് അരമണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെച്ചത്.
ഒലീവ് ഓയിൽ / പാചക എണ്ണ - രണ്ട് ടേബിൾ സ്പൂൺ
സവാള ചെറുതായി അരിഞ്ഞത് - ഒന്നരക്കപ്പ്
തക്കാളി - മൂന്നെണ്ണം അരിഞ്ഞത്
കറുവപ്പട്ട - മൂന്ന് കഷണം
ഏലക്ക - നാലഞ്ചെണ്ണം
ഗ്രാമ്പൂ - നാലഞ്ചെണ്ണം
ജാതിക്ക - അരക്കഷണം
ജാതിപത്രി - മൂന്ന് കഷണം
ഉണക്ക നാരങ്ങ - ഒന്ന്
പച്ച മുളക് (അല്പം എരിവ് വേണമെങ്കിൽ) - മൂന്നെണ്ണം
ഗരം മസാല - അൽപ്പം
വെണ്ണ / നെയ്യ് - രണ്ട് ടേബിൾ സ്പൂൺ
റൈസ് കുക്കറിൽ എണ്ണ ചൂടാക്കി സവാള വഴറ്റി, തക്കാളി വഴറ്റി സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് ഇളക്കി അതിൽ കഴുകി വെച്ചിരിക്കുന്ന അരി ചേർത്ത് ഇളക്കി സൂപ്പ് വെള്ളം ഒഴിക്കുക.
ഇതിൽ അൽപ്പം വെണ്ണയോ നെയ്യോ ചേർത്തിളക്കി സൂപ്പിൽ നിന്ന് കോരി വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്ത് അടച്ച് (ഉപ്പ് കറക്റ്റാണോ എന്ന് നോക്കണം) വെച്ച് രണ്ടോ മൂന്നോ വിസിലിനു കാക്കുക.
കുക്കർ തുറന്ന് വെള്ള മയം ഉണ്ടെങ്കിൽ ചെറുതീയിൽ കുറച്ച് നേരം വെക്കുക.
ഉള്ളി സാലഡ്, ചെറുനാരങ്ങ സ്ലൈസ്, തൈര് എന്നിവയുടെ അകമ്പടിയോടെ കഴിക്കാം :)
സവാള ചെറുതായി അരിഞ്ഞത് - ഒന്നരക്കപ്പ്
തക്കാളി - മൂന്നെണ്ണം അരിഞ്ഞത്
കറുവപ്പട്ട - മൂന്ന് കഷണം
ഏലക്ക - നാലഞ്ചെണ്ണം
ഗ്രാമ്പൂ - നാലഞ്ചെണ്ണം
ജാതിക്ക - അരക്കഷണം
ജാതിപത്രി - മൂന്ന് കഷണം
ഉണക്ക നാരങ്ങ - ഒന്ന്
പച്ച മുളക് (അല്പം എരിവ് വേണമെങ്കിൽ) - മൂന്നെണ്ണം
ഗരം മസാല - അൽപ്പം
വെണ്ണ / നെയ്യ് - രണ്ട് ടേബിൾ സ്പൂൺ
റൈസ് കുക്കറിൽ എണ്ണ ചൂടാക്കി സവാള വഴറ്റി, തക്കാളി വഴറ്റി സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് ഇളക്കി അതിൽ കഴുകി വെച്ചിരിക്കുന്ന അരി ചേർത്ത് ഇളക്കി സൂപ്പ് വെള്ളം ഒഴിക്കുക.
ഇതിൽ അൽപ്പം വെണ്ണയോ നെയ്യോ ചേർത്തിളക്കി സൂപ്പിൽ നിന്ന് കോരി വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്ത് അടച്ച് (ഉപ്പ് കറക്റ്റാണോ എന്ന് നോക്കണം) വെച്ച് രണ്ടോ മൂന്നോ വിസിലിനു കാക്കുക.
കുക്കർ തുറന്ന് വെള്ള മയം ഉണ്ടെങ്കിൽ ചെറുതീയിൽ കുറച്ച് നേരം വെക്കുക.
മദ്‌ഗൂത്ത് കബ്‌സ റെഡി.
ഉള്ളി സാലഡ്, ചെറുനാരങ്ങ സ്ലൈസ്, തൈര് എന്നിവയുടെ അകമ്പടിയോടെ കഴിക്കാം :)
നോട്ട്: നല്ലോണം വെന്ത പീസ് എടുത്ത് മാറ്റി വേണം ചോറിൽ ചേർക്കാൻ. അലിയാതിരിക്കാനാണ് വലിയ പീസ് വേണമെന്ന് പറയുന്നത്.
from a plus post by siyasiya
Sunday, July 22, 2012
അരുത് കാട്ടാളാ.... അരുത്
രാഗേഷ് കൃഷ്ണ എന്നൊരു ഒരു ഫേസ് ബുക്ക് സുഹൃത്ത് പകര്‍ത്തിയ വീഡിയോ ആണിത്. കാട്ടില്‍ ജീവിക്കേണ്ട ഒരു പാവം ജീവിയെ നിര്‍ദയം മര്‍ദിക്കുന്ന കാഴ്ച ആരുടേയും മനസ്സലിയിക്കും. എന്തിനാണ് തടി പിടിക്കാനും മറ്റും യന്ത്രങ്ങള്‍ നിലവില്‍ വന്ന ഈ കാലഘട്ടത്തില്‍ ആനയെ കൊണ്ട് ചെയ്യിക്കുന്നത്...? നാടൊട്ടുക്ക് നടക്കുന്ന അമ്പലങ്ങളിലെ പൂരങ്ങളിലും കൊണ്ടോട്ടി നേര്‍ച്ച പോലുള്ള മുസ്ലിം പള്ളികളിലും ചെണ്ടയും മറ്റു വാദ്യോപകരണങ്ങളും ഉപയോഗിച്ച് സ്വസ്ഥത കാംക്ഷിക്കുന്ന കാട്ടു ജീവിയെ പ്രകോപിപ്പിക്കുന്നത് വളരെ സംസ്കാര ശൂന്യത തന്നെ. ഇത്രയും മര്‍ദനമേല്‍ക്കുന്ന ജീവി ഏതു ജീവി ആയാലും മദം പൊട്ടുമെന്നുറപ്പ്. ഇനിയെങ്കിലും നിര്‍ത്തിക്കൂടെ മനുഷ്യാ നിന്റെ ക്രൂര വിനോദം? പൊറുക്കില്ല മന്നാ നിന്നോടോരിക്കലും അന്നം തിന്നുന്നവരാരുമെന്നുമെന്നും.
ഇതാ, ഇവിടെപ്പോയാല്‍ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്ത സുഹൃത്തിന്റെ വാളില്‍ ഈ വീഡിയോ കാണാം:.https://www.facebook.com/ragesh.vl
ഇതാ, ഇവിടെപ്പോയാല്‍ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്ത സുഹൃത്തിന്റെ വാളില്‍ ഈ വീഡിയോ കാണാം:.https://www.facebook.com/ragesh.vl
Tuesday, May 29, 2012
എന്താണ് രൂപയുടെ മൂല്യവും അതുകൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകളും?
ഒരു മീറ്ററിന്റെ നീളം എത്ര? കുഴപ്പം പിടിച്ച ചോദ്യമാണിത്. നീളത്തെ അളക്കാനുള്ള അളവുകോലാണ് മീറ്റര്‍. അളവുകോലിന്റെ അളവെത്ര എന്നു ചോദിച്ചാല്‍ കുഴങ്ങിപ്പോകും. ഒരു വഴിയുണ്ട്. മറ്റേതെങ്കിലും അളവുകോലിലേക്ക് മൊഴിമാറ്റം നടത്താം. ഒരു മീറ്റര്‍ നൂറു സെന്റിമീറ്ററാണ്. 3.28 അടിയാണ്. 1.09 വാരയാണ്.
രൂപയുടെ മൂല്യമെത്ര? ഈ ചോദ്യം മീറ്ററിന്റെ നീളത്തേക്കാള്‍ കുഴപ്പം പിടിച്ചതാണ്. ചരക്കുകളുടെ മൂല്യം അളക്കാനുള്ള അളവുകോലാണ് രൂപ. അപ്പോഴെങ്ങനെയാണ് രൂപയുടെ മൂല്യം അളക്കാനാവുക? പോംവഴി, മറ്റേതെങ്കിലും നാണയത്തിലേക്കുള്ള കൈമാറ്റത്തോത് കണക്കാക്കലാണ്. 55 രൂപയാണ് ഒരു ഡോളര്‍. 70 രൂപ ഒരു യൂറോ. 14.56 രൂപ ഒരു സൗദി റിയാല്‍ എന്നിങ്ങനെ. വിദേശ നാണയവുമായുള്ള ഈ കൈമാറ്റത്തോതിനെയാണ് വിനിമയനിരക്ക് എന്നു പറയുന്നത്.
എന്നാല്‍, നാണയങ്ങളുടെ മൂല്യത്തിന്റെ കാര്യത്തില്‍ ഗൗരവമായ ഒരു പ്രശ്‌നമുണ്ട്. വിനിമയനിരക്ക് നിരന്തരം മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് പരിഷ്‌കാരങ്ങള്‍ ആരംഭിച്ചപ്പോള്‍ 21 രൂപ കൊടുത്താല്‍ ഒരു ഡോളര്‍ ലഭിക്കുമായിരുന്നു. ഇതാണ് ഇപ്പോള്‍ 55 രൂപയായിരിക്കുന്നത്. ഡോളറിന്റെ മൂല്യം ഉയര്‍ന്നു. രൂപയുടെ മൂല്യം താഴ്ന്നു.
പണ്ട്, റിസര്‍വ് ബാങ്ക് ആണ് രൂപയുടെ മൂല്യം, അഥവാ വിനിമയ നിരക്ക് കാലാകാലങ്ങളില്‍ നിശ്ചയിച്ചിരുന്നത്. 21 രൂപ കൊടുത്താല്‍ ഒരു ഡോളര്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ബാധ്യസ്ഥമായിരുന്നു. ഈ സ്ഥിതിമാറ്റി ഇന്ത്യയിലെ വിദേശനാണയ രംഗത്ത് ഡോളറിന്റെ ആവശ്യവും ലഭ്യതയും കയറിയിറങ്ങുന്നത് അനുസരിച്ച് ഇരു നാണയങ്ങളുടെയും വിനിമയ നിരക്ക് ഉയരാനും താഴാനും അനുവദിക്കുക എന്ന പരിഷ്‌കാരം ധനമന്ത്രിയായിരുന്നപ്പോള്‍ മന്‍മോഹന്‍ സിങ്ങാണ് കൊണ്ടുവന്നത്.
നമ്മള്‍ ചരക്കുകള്‍ കയറ്റുമതി ചെയ്യുമ്പോള്‍ നമുക്ക് വിദേശ നാണയം കിട്ടും. അതുപോലെ തന്നെ വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് പണമയയ്ക്കുമ്പോഴും വിദേശ നാണയം കിട്ടും. ഇന്ത്യക്കാര്‍ വിദേശത്തു മുടക്കിയിരിക്കുന്ന മൂലധനത്തിന് പലിശയും ലാഭവും ലഭിക്കുമ്പോഴും വിദേശ നാണയം കിട്ടും. അതേസമയം ചരക്കുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ നാം വിദേശനാണയം കൊടുക്കണം. അതുപോലെത്തന്നെ ശമ്പളം, ലാഭം, പലിശ, റോയല്‍റ്റി തുടങ്ങിയ ഇനങ്ങളില്‍ വിദേശികള്‍ പണം പുറത്തേക്കു കൊണ്ടുപോകുമ്പോഴും വിദേശനാണയം ചെലവാകും. ഇപ്രകാരം മൊത്തം വിദേശനാണയ വരുമാനവും മൊത്തം വിദേശനാണയ ചെലവും തമ്മിലുള്ള അന്തരത്തെയാണ് കറന്റ് അടവുശിഷ്ടം കമ്മി/മിച്ചം എന്നു വിളിക്കുന്നത്.
ചുരുക്കത്തില്‍, വായ്പയെടുക്കുമ്പോള്‍ ലഭിക്കുന്ന വിദേശനാണയത്തെയും അവ തിരിച്ചടയ്ക്കുമ്പോള്‍ ചെലവാകുന്ന വിദേശനാണയത്തെയും ഒഴിവാക്കി ബാക്കി ഏതാണ്ട് എല്ലാ വിദേശ വിനിമയ ഇടപാടുകളും കറന്റ് അടവുശിഷ്ട കണക്കില്‍ ഉള്‍പ്പെടും. ഇത് കമ്മിയാണെങ്കില്‍ അതു നികത്താനാണ് വായ്പയെടുക്കുക. അതുകൊണ്ടും വിദേശനാണയം തികയാതെവന്നാല്‍ ഉപയോഗിക്കാന്‍ വിദേശനാണയ കരുതല്‍ ശേഖരം ഓരോ സര്‍ക്കാറിനുമുണ്ട്. എങ്കിലും പൊതുവേ പറഞ്ഞാല്‍ കറന്റ് അടവുശിഷ്ട കമ്മി കൂടുമ്പോള്‍ വിദേശ നാണയത്തിന്റെ മൂല്യം ഉയരും. രൂപയുടെ മൂല്യം ഇടിയും.
ഇങ്ങനെ ഇന്ത്യന്‍ രൂപയുടെ മൂല്യം നിര്‍ണയിക്കുന്നത് പൂര്‍ണമായും കമ്പോളത്തിന് വിട്ടുകൊടുത്തതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. മുമ്പ് ഒരു ഡോളറുണ്ടായിരുന്നെങ്കില്‍ 21 രൂപയുടെ മൂല്യംവരുന്ന ചരക്ക് വിദേശത്തു നിന്നും വാങ്ങാമായിരുന്നു. ഇപ്പോള്‍ ഇതേ ചരക്കിന് 55 രൂപ നല്‍കണം. അങ്ങനെ ഇറക്കുമതി സാധനങ്ങളുടെ വില ഉയരുമ്പോള്‍ അവ വാങ്ങാന്‍ ആളുകള്‍ മടിക്കും. ഇറക്കുമതി കുറയും. അതേസമയം നേരത്തേ ഒരു ഡോളറും കൊണ്ടുവരുന്ന വിദേശിക്ക് 21 രൂപയുടെ ചരക്കേ ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാലിപ്പോള്‍ 55 രൂപയുടെ ചരക്കുകള്‍ വാങ്ങാം. അതുകൊണ്ട് വിദേശികള്‍ കൂടുതല്‍ ചരക്കുകള്‍ വാങ്ങുകയും നമ്മുടെ കയറ്റുമതി ഉയരുകയും ചെയ്യും. ഇങ്ങനെ കയറ്റുമതിയും ഇറക്കുമതിയും ക്രമേണ തുല്യമായിത്തീരും.
എന്നാല്‍ ഇന്ത്യയില്‍ ഇതല്ല സംഭവിച്ചത്. ഇറക്കുമതി കുത്തനെ കൂടി. എണ്ണ പോലുള്ള ചരക്കുകള്‍ എത്ര വില കൂടിയാലും വാങ്ങുകയേ നിര്‍വാഹമുള്ളൂ. എന്നാല്‍, കയറ്റുമതി ആ തോതില്‍ ഉയരുന്നില്ല.
ഫലമോ? 17,000 കോടി രൂപയായിരുന്നു 1990-'91-ലെ വ്യാപാരക്കമ്മി. 2010-'11-ല്‍ അത് ആറു ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഭാഗ്യത്തിന് വിദേശ ഇന്ത്യക്കാര്‍ അയച്ചുതരുന്ന വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ഇതുമൂലം കറന്റ് അടവുശിഷ്ട കമ്മി രണ്ടു ലക്ഷം കോടി രൂപയായേ ഉയര്‍ന്നുള്ളൂ. എങ്കിലും 1991-'92-ല്‍ അടവുശിഷ്ട കമ്മി 17,500 കോടി രൂപ മാത്രമായിരുന്നു എന്നോര്‍ക്കണം.
വിദേശനാണയ കമ്മി നികത്തുന്നതിന് കേന്ദ്ര സര്‍ക്കാറും കോര്‍പ്പറേറ്റുകളും കൂടുതല്‍ കൂടുതല്‍ വായ്പയെടുത്തു കൊണ്ടിരിക്കുക
യാണ്.
ഇങ്ങനെ വായ്പ വഴി ലഭിച്ച വിദേശനാണയത്തിന്റെ വലിയൊരു കരുതല്‍ശേഖരം കേന്ദ്രസര്‍ക്കാറിന്റെ കൈവശമുണ്ട്. 30,000 കോടി ഡോളര്‍ അഥവാ, 16 ലക്ഷം കോടി രൂപ വരുമത്. പുതിയ സാമ്പത്തികപരിഷ്‌കാരങ്ങളുടെ വമ്പന്‍ നേട്ടമായാണ് ഭരണാധികാരികള്‍ ഈ കരുതല്‍ ശേഖരത്തെ വിശേഷിപ്പിക്കുന്നത്. ഇത്രയും വലിയൊരു ശേഖരമുണ്ടായിട്ടും രൂപയുടെ മൂല്യമിടിയുന്നു എന്നത് ഒരു വൈരുധ്യമാണ്.
ഭീമന്‍ വിദേശനാണയ ശേഖരത്തില്‍ നിന്ന് പണമെടുത്ത് രൂപയുടെ മൂല്യം ഇടിയുന്നതിന് തടയിടാന്‍ റിസര്‍വ് ബാങ്കിന് ധൈര്യമില്ല. കാരണം മറ്റൊന്നുമല്ല, ഈ ശേഖരത്തില്‍ ഒരു നല്ല പങ്ക് ഹ്രസ്വകാല വായ്പകളാണ്. സ്റ്റോക്ക് മാര്‍ക്കറ്റ് തുടങ്ങിയ ഊഹക്കച്ചവട മേഖലയില്‍ കളിക്കാന്‍വരുന്ന പണമാണിത്. എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോകാം. അപ്പോള്‍ കൊടുക്കാന്‍ റിസര്‍വ് ബാങ്കിന്റെ കൈയില്‍ വിദേശനാണയ ശേഖരം ഉണ്ടായേ തീരൂ.
ഹ്രസ്വകാല ഊഹക്കച്ചവട മൂലധനത്തിന്റെ വരവ് ഗണ്യമായി 2011-'12-ല്‍ കുറഞ്ഞു എന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2010-'11-ലും ഏതാണ്ട് 3200 കോടി ഡോളറാണ് ഈയിനത്തില്‍ ഇന്ത്യയിലേക്കു വന്നത്. എന്നാല്‍ 2011-'12-ല്‍ ഇത് 1800 കോടിയായി കുറഞ്ഞു. നടപ്പുവര്‍ഷത്തില്‍ കൂടുതല്‍ ശുഷ്‌കിച്ചു. അതുകൊണ്ട് കൈവിട്ടു കളിക്കാന്‍ റിസര്‍വ് ബാങ്കിനു ധൈര്യമില്ല. ഇതുമൂലമാണ് കഴിഞ്ഞ വര്‍ഷം 44.5 രൂപയായിരുന്ന ഡോളറിന്റെ വില ഇപ്പോള്‍ 55 രൂപയായി ഉയര്‍ന്നത്.
രൂപയുടെ മൂല്യം ഇടിയുന്നത് അതീവ ഗുരുതരമായ പ്രതിഭാസമാണെന്ന് കേന്ദ്രധനമന്ത്രി പ്രസ്താവിച്ചു കഴിഞ്ഞു. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില ഉയരുന്നത് രാജ്യത്ത് വിലക്കയറ്റത്തിന് ആക്കം കൂട്ടും.
ഈ സ്ഥിതിവിശേഷത്തിന് രണ്ടു കാരണങ്ങളാണ് പ്രണബ് മുഖര്‍ജി ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത്തേത്, യൂറോപ്പിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. യൂറോപ്പ് ഡബിള്‍ ഡിപ്പ് മാന്ദ്യത്തിലാണ്. രണ്ടാമത്തേത് രാഷ്ട്രീയകാരണങ്ങള്‍ കൊണ്ട് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സ്തംഭിച്ചതാണ്. രാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും ശല്യമൊന്ന് ഒഴിവാക്കി കിട്ടിയിരുന്നെങ്കില്‍ എന്നാണ് കോര്‍പ്പറേറ്റുകളും ധനമന്ത്രിയും ആഗ്രഹിക്കുന്നത്.
തന്നാല്‍ കഴിയുന്നത് പ്രണബ് മുഖര്‍ജി ചെയ്യുന്നുണ്ട്. ഓഹരിക്കമ്പോളത്തിലെ നികുതി കുറച്ചു. വിദേശ കള്ളപ്പണം ഇന്ത്യയിലേക്കു വരുന്നത് തടയാനുള്ള നടപടികള്‍ തത്കാലം വേണ്ടെന്നു വെച്ചു. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ വെച്ചുതന്നെ ചില പുതിയ സാമ്പത്തിക നിയമങ്ങള്‍ പാസ്സാക്കും.
സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഊക്കു വര്‍ധിപ്പിച്ച് വിദേശ മൂലധനത്തെ പ്രീതിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം തെളിയിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. അമ്പോ, എന്തൊരു കരുത്ത്!
രൂപയ്ക്ക് സംഭവിക്കുന്നത് എന്ന തലക്കെട്ടില്‍
മാതൃഭൂമി ഡോട്ട് കോമില്‍ 29 May 2012 തിയ്യതിയില്‍
ഡോ. ടി.എം. തോമസ് ഐസക് എഴുതിയ ലേഖനമാണിത്. രൂപയുടെ മൂല്യത്തെ പറ്റിയും അതിന്റെ ഉയര്‍ച്ച താഴ്ചകള്‍ രാജ്യത്തെ ബാധിക്കുന്നതിനെ പറ്റിയും നമുക്ക് അറിവ് പങ്കു വെക്കുന്ന നല്ലൊരു ലേഖനം. ലേഖനത്തിന്റെ ഒറിജിനല്‍ ലിങ്ക് ഇവിടെ
മാതൃഭൂമി ഡോട്ട് കോമില്‍ 29 May 2012 തിയ്യതിയില്‍
ഡോ. ടി.എം. തോമസ് ഐസക് എഴുതിയ ലേഖനമാണിത്. രൂപയുടെ മൂല്യത്തെ പറ്റിയും അതിന്റെ ഉയര്‍ച്ച താഴ്ചകള്‍ രാജ്യത്തെ ബാധിക്കുന്നതിനെ പറ്റിയും നമുക്ക് അറിവ് പങ്കു വെക്കുന്ന നല്ലൊരു ലേഖനം. ലേഖനത്തിന്റെ ഒറിജിനല്‍ ലിങ്ക് ഇവിടെ
Friday, May 11, 2012
വൈറസ് പെന്‍ഡ്രൈവിലൂടെ
ശ്രദ്ധിക്കുക
കമ്പ്യൂട്ടറില്‍ വൈറസ് ബാധിക്കുന്നതിന്റെ ഒരു പ്രധാന കാരണം യുഎസ്ബി ഫ്ലാഷ് ഡ്രൈവുകള്‍(USB Flash Drive) ഉപയോഗിക്കുന്നത് വഴിയാണ്. Ravmon, New Folder.exe etc തുടങ്ങിയവയാണ് യുഎസ്ബി ഫ്ലാഷ് വഴി വ്യാപിക്കുന്ന പ്രധാന വൈറസ്സുകള്‍. ഇന്ന് ലഭ്യമായ ആന്റിവൈറസുകളെല്ലാം തന്നെ ഇവയെ കണ്ട് പിടിക്കുമെങ്കിലും മിക്കവയും ഇവയെ ക്വാറണ്ടൈന്‍ ചെയ്യുക മാത്രമേ ചെയ്യാറുള്ളൂ. ഇവയെ ആന്റിവൈറസിന്റെ സഹായമില്ലാതെ എങ്ങനെ നീക്കം ചെയ്യാം എന്നാണ് പറയാന്‍ പോകുന്നത്.
ആദ്യമായി ഫ്ലാഷ് ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ഓട്ടോറണ്‍(AutoRun) ഓപ്ഷന്‍സില്‍ ക്ലിക്ക് ചെയ്യാതെ കാന്‍സല്‍ ചെയ്യുക. തുടര്‍ന്ന് കമാന്‍ഡ് പ്രോംറ്റ് തുറക്കുക (അതിനായി സ്റ്റാര്‍ട്ട് മെനുവില്‍ റണ്‍ തിരഞ്ഞെടുക്കുക-അവിടെ CMD എന്നു ടൈപ് ചെയ്ത് എന്റര്‍ ചെയ്‌താല്‍ മതി ). നിങ്ങളൂടെ ഫ്ലാഷ് ഡ്രൈവ്, ഡ്രൈവ് F ആണെങ്കില്‍ കമാന്‍ഡ് പ്രോംറ്റില്‍ F: എന്ന കമാന്‍ഡ് കൊടുക്കുക. അതിനു ശേഷം dir /w/a എന്ന കമാന്‍ഡ് കൊടുത്ത് എന്റര്‍ ചെയ്യുക. അപ്പോള്‍ നിങ്ങളൂടെ പെന്‍ ഡ്രൈവിലെ എല്ലാ ഫയലുകളും ഡിസ്പ്ലേ ചെയ്യും. അതില്‍ Autorun.inf, Ravmon.exe, New Folder.exe, svchost.exe, Heap41a എന്നീ ഫയലുകളോ അല്ലെങ്കില്‍ സംശയാസ്പദമായ മറ്റേതെങ്കിലും exe ഫയല്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഇതിലേതെങ്കിലും ഫയല്‍ ഉണ്ടെങ്കില്‍ വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കാം. ഈ ഫയലുകള്‍ എല്ലാം റീഡ് ഒണ്‍ലി, സിസ്റ്റം ഫയല്‍, ഹിഡന്‍ എന്നീ ആട്രിബ്യൂട്ട് (Attribute)ഉള്ളതായതുകൊണ്ട് നേരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. അതിനായി ഇവയുടെ ആട്രിബ്യൂട്ട്കള്‍ നീക്കം ചെയ്യേണ്ടതുണ്ട്. അതിനായി attrib -r -a -s -h . എന്ന കമാന്‍ഡ് ഉപയോഗിക്കുക. ഈ കമാന്‍ഡ് ഉപയോഗിക്കുന്നതോടു കൂടി മുകളീല്‍ പറഞ്ഞ എല്ലാ ഫയലുകളും ഇപ്പോള്‍ ഡിലീറ്റ് ചെയ്യാവുന്ന വിധത്തിലായിട്ടൂണ്ടാകും.
ഇനി ‘del filename’ എന്ന കമാന്‍ഡ് ഉപയോഗിച്ച് ഫയലുകളെ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിനു del Ravmon.exe. മിക്കവാറും ഈ വൈറസുകള്‍ വ്യാപിക്കുന്നതിന് പ്രധാന കാരണമായ ഫയല്‍ Autorun.inf ആയിരിക്കും. ആ ഫയലും ഡിലീറ്റ് ചെയ്താല്‍ വൈറസ് ബാധ ഒരു പരിധി വരെ നീങ്ങി എന്ന് ആശ്വസിക്കാം
ഇത് അവിചാരിതം എന്ന ബ്ലോഗ് പോസ്റ്റ് ആണ്.
കമ്പ്യൂട്ടറില്‍ വൈറസ് ബാധിക്കുന്നതിന്റെ ഒരു പ്രധാന കാരണം യുഎസ്ബി ഫ്ലാഷ് ഡ്രൈവുകള്‍(USB Flash Drive) ഉപയോഗിക്കുന്നത് വഴിയാണ്. Ravmon, New Folder.exe etc തുടങ്ങിയവയാണ് യുഎസ്ബി ഫ്ലാഷ് വഴി വ്യാപിക്കുന്ന പ്രധാന വൈറസ്സുകള്‍. ഇന്ന് ലഭ്യമായ ആന്റിവൈറസുകളെല്ലാം തന്നെ ഇവയെ കണ്ട് പിടിക്കുമെങ്കിലും മിക്കവയും ഇവയെ ക്വാറണ്ടൈന്‍ ചെയ്യുക മാത്രമേ ചെയ്യാറുള്ളൂ. ഇവയെ ആന്റിവൈറസിന്റെ സഹായമില്ലാതെ എങ്ങനെ നീക്കം ചെയ്യാം എന്നാണ് പറയാന്‍ പോകുന്നത്.
ആദ്യമായി ഫ്ലാഷ് ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ഓട്ടോറണ്‍(AutoRun) ഓപ്ഷന്‍സില്‍ ക്ലിക്ക് ചെയ്യാതെ കാന്‍സല്‍ ചെയ്യുക. തുടര്‍ന്ന് കമാന്‍ഡ് പ്രോംറ്റ് തുറക്കുക (അതിനായി സ്റ്റാര്‍ട്ട് മെനുവില്‍ റണ്‍ തിരഞ്ഞെടുക്കുക-അവിടെ CMD എന്നു ടൈപ് ചെയ്ത് എന്റര്‍ ചെയ്‌താല്‍ മതി ). നിങ്ങളൂടെ ഫ്ലാഷ് ഡ്രൈവ്, ഡ്രൈവ് F ആണെങ്കില്‍ കമാന്‍ഡ് പ്രോംറ്റില്‍ F: എന്ന കമാന്‍ഡ് കൊടുക്കുക. അതിനു ശേഷം dir /w/a എന്ന കമാന്‍ഡ് കൊടുത്ത് എന്റര്‍ ചെയ്യുക. അപ്പോള്‍ നിങ്ങളൂടെ പെന്‍ ഡ്രൈവിലെ എല്ലാ ഫയലുകളും ഡിസ്പ്ലേ ചെയ്യും. അതില്‍ Autorun.inf, Ravmon.exe, New Folder.exe, svchost.exe, Heap41a എന്നീ ഫയലുകളോ അല്ലെങ്കില്‍ സംശയാസ്പദമായ മറ്റേതെങ്കിലും exe ഫയല്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഇതിലേതെങ്കിലും ഫയല്‍ ഉണ്ടെങ്കില്‍ വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കാം. ഈ ഫയലുകള്‍ എല്ലാം റീഡ് ഒണ്‍ലി, സിസ്റ്റം ഫയല്‍, ഹിഡന്‍ എന്നീ ആട്രിബ്യൂട്ട് (Attribute)ഉള്ളതായതുകൊണ്ട് നേരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. അതിനായി ഇവയുടെ ആട്രിബ്യൂട്ട്കള്‍ നീക്കം ചെയ്യേണ്ടതുണ്ട്. അതിനായി attrib -r -a -s -h . എന്ന കമാന്‍ഡ് ഉപയോഗിക്കുക. ഈ കമാന്‍ഡ് ഉപയോഗിക്കുന്നതോടു കൂടി മുകളീല്‍ പറഞ്ഞ എല്ലാ ഫയലുകളും ഇപ്പോള്‍ ഡിലീറ്റ് ചെയ്യാവുന്ന വിധത്തിലായിട്ടൂണ്ടാകും.
ഇനി ‘del filename’ എന്ന കമാന്‍ഡ് ഉപയോഗിച്ച് ഫയലുകളെ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിനു del Ravmon.exe. മിക്കവാറും ഈ വൈറസുകള്‍ വ്യാപിക്കുന്നതിന് പ്രധാന കാരണമായ ഫയല്‍ Autorun.inf ആയിരിക്കും. ആ ഫയലും ഡിലീറ്റ് ചെയ്താല്‍ വൈറസ് ബാധ ഒരു പരിധി വരെ നീങ്ങി എന്ന് ആശ്വസിക്കാം
ഇത് അവിചാരിതം എന്ന ബ്ലോഗ് പോസ്റ്റ് ആണ്.
Saturday, April 21, 2012
ഒന്നില്‍ കൂടുതല്‍ ഗൂഗിള്‍ അക്കൗണ്ട് ഇല്‍ ചാറ്റ് ചെയ്യാന്‍ ഒരു ചെറിയ ട്രിക്ക്..!
സാധാരണ ഗൂഗിള്‍ ടാല്കില്‍ (gtalk )ഒരു കമ്പ്യൂട്ടറില്‍ നിന്നും ഒരു user നെ ഒരു സമയം ലോഗിന്‍ ചെയ്യാന്‍ സാധിക്കു .. വേറെ user നു ചാറ്റ് ചെയ്യണമെങ്കില്‍ ജിമെയില്‍ ലോ , ഗൂഗിള്‍ പ്ലുസിലോ ,ഓര്‍കുട്ടിലോ,ബ്രൌസര്‍ വഴി കേറേണ്ടി വരും .. അതൊരു ബുദ്ധിമുട്ടായി തോന്നാറില്ലേ .. എന്നാല്‍ ഇനി വിഷമിക്കേണ്ട എത്ര അക്കൗണ്ട് വേണമെങ്കിലും ഗൂഗിള്‍ ടാല്കില്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും ..
ഇതുപോലെ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതി ..
1 . ഡെസ്ക്ടോപ്പില്‍ ഒരു ഗൂഗിള്‍ ടോക്ക് ഷോര്‍ട്ട് കട്ട് ഉണ്ടാക്കുക ( ഇല്ലെങ്കില്‍ സ്റ്റാര്‍ട്ട് എടുത്തിട്ട് അതില്‍ ഓള്‍ പ്രോഗ്രംമെസ് അതില്‍ ഗൂഗിള്‍ ടോക്ക് റൈറ്റ് ക്ലിക്ക് ചെയ്യുക സെന്‍റ് to ഡെസ്ക്ടോപ്പ് കൊടുക്കുക )
2 . ഗൂഗിള്‍ ടോക്ക് ഷോര്‍ട്ട് കട്ടിന്‍റെ properties എടുക്കുക (google talk properties ) അതില്‍ target എടുക്കുക്ക അതില്‍ ലാസ്റ്റ് /startmenu എന്നത് മാറ്റി /nomutex എന്നാക്കുക അപ്ലൈ ചെയ്യുക ഓക്കേ കൊടുക്കുക ..ഉദ : "C:\Users\jaseer\AppData\Roaming\Google\Google Talk\googletalk.exe" /startmenuഎന്നത് മാറ്റി"C:\Users\jaseer\AppData\Roaming\Google\Google Talk\googletalk.exe" /nomutexഓക്കേ കൊടുക്കുക(ഇവിടെ ജസീര്‍ എന്ന് ഉദേശിച്ചത് ബ്ലോഗ്ഗറുടെ സിസ്റ്റ തിന്ടെ പേരാണ് )
3 . ഇനി ടെസ്ക്ടോപില്‍ കിടക്കുന്ന ഗൂഗിള്‍ ടാല്കില്‍ എത്ര ക്ലിക്ക് ചെയ്യുന്നുവോ അത്രെയും ഗൂഗിള്‍ ടോക്ക് വരും ഇനി അതില്‍ ഓരോന്നിലും ഓരോ user ക്കും കേറാം.. ചാറ്റ് ചെയ്യാം
Subscribe to:
Posts (Atom)
