Labels

america (1) android (1) calculation (1) codes (1) diet (1) egypt (1) findshares (1) findyourcomments (1) Firmware Version (1) global code (1) google (3) googleplustips (3) heater (1) help (3) hospital (1) internet settings (1) israel (1) Keyboard Shortcuts (1) medical (1) Microsoft Windows (1) mobile (2) nathan pritikin (1) plus posts (1) Rahim Payyadimeethal (1) recovery software (1) samsung (1) searchtips (4) sign (1) solar (1) symbol (1) tech (3) technology (6) travel (1) war (1) water (1) worldwide (1) അമേരിക്ക (1) ഇസ്രായേല്‍ (1) ഈജിപ്റ്റ്‌ (1) എം ടി (1) എഴുത്ത് (1) കണക്കുകള്‍ (1) കഥ (1) കമന്റ്സ് (1) കവിത (1) കീബോര്‍ഡ് (1) കുറിപ്പുകള്‍ (3) ക്യാന്‍സര്‍ (1) ഖാലിദ്‌ (1) ഗണിതം (1) ഗൂഗിള്‍ ടോക്ക് (1) ഗൂഗിള്‍ പ്ലസ്‌ (2) ഗൂഗിള്‍പ്ലസ്‌ (3) ചാറ്റ് (1) ചികിത്സ (2) ടെക്നോളജി (7) ട്രാവല്‍ (1) ട്രിക്ക് (4) ട്രിക്ക്സ് (3) ഡോക്ട്ടര്‍ (1) പ്രസംഗം (1) ഫോട്ടോഷോപ്പ് (1) മലയാളം (1) മാതൃഭൂമി (1) മിശ്അല്‍ (1) യുദ്ധം (1) വിമാനയാത്ര (1) വ്യാജവാര്‍ത്ത (1) ശതാവരിക്കിഴങ്ങ് (1) ശാരിക എസ്. വിദേശ പഠനം. (1) ഷോട്ട് കട്ട് (1) സഹായം (8) സഹായി (7) സെര്‍ച്ച് ടിപ്സ് (3) സ്ഥലമളവ് (1) ഹമാസ്‌ (1) ഹൃദ്രോഗം (1) റിക്കവറി (1)

Thursday, November 29, 2012

എങ്ങനെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം ?



കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അബദ്ധത്തില്‍ നമുക്ക് ആവശ്യമുള്ള ചില ഫയലുകള്‍ കൂടെ ഡിലീറ്റ് ചെയ്തു കളഞ്ഞെന്ന് വരാം. സ്വാഭാവികം മാത്രം. പെന്‍ഡ്രൈവുകളിലും മെമ്മറി കാര്‍ഡുകളിലും ഉള്ള വിവരങ്ങളും ഇങ്ങനെ നഷ്ടപ്പെട്ടു പോയേക്കാം. ഡിലീറ്റ് ചെയ്തു പോയ ഫയലുകള്‍ വളരെ എളുപ്പത്തില്‍ നമുക്ക് തിരിച്ചെടുക്കാം.റികോവ എന്ന പേരില്‍ ഒരു സോഫ്റ്റ്‌ വെയര്‍ ഉണ്ട്. ഡിലീറ്റ് ചെയ്തു പോയ ഫയലുകള്‍ വളരെ എളുപ്പത്തില്‍ നമുക്ക് അതിലൂടെ തിരിച്ചെടുക്കാം. 32 ബിറ്റിലും 64 ബിറ്റിലും ഈ സോഫ്റ്റ്‌ വെയര്‍ ലഭ്യമാണ്.സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് http://recuva.en.softonic.com/download

ഇനി എങ്ങനെ ഡിലീറ്റ് ചെയ്തു പോയ ഫയലുകള്‍ തിരിച്ചെടുക്കാം എന്ന് നോക്കാം.
റികോവാ തുറക്കുന്ന സമയത്ത് ഒരു ജാലകം വരും. അതില്‍ നിങ്ങള്‍ക്ക് തിരിച്ചെടുക്കേണ്ട ഫയല്‍ ഫോര്‍മാറ്റ്‌ തിരഞ്ഞെടുക്കുക. നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.അതിനു ശേഷം നഷ്ടപ്പെട്ട ഫയലിന്റെ ലൊക്കേഷന്‍ ഏതെന്നു തിരഞ്ഞെടുക്കുക. വീണ്ടും നെക്സ്റ്റ്.ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകളുടെ ലിസ്റ്റ് വരും.അതില്‍ നിന്നും നിങ്ങള്‍ക്ക് വേണ്ട ഫയലുകള്‍ തിരഞ്ഞെടുക്കുക. റിക്കവര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എപ്പോഴും മറ്റൊരു ലൊക്കേഷനിലേക്ക് റിക്കവര്‍ ചെയ്യുന്നതാണ് സുരക്ഷിതം. സോഫ്റ്റ്‌ വെയര്‍ രണ്ടു തരത്തിലുള്ള സ്കാനിംഗ്‌ ഓപ്ഷനുകള്‍ തരും.ഡീപ് സ്കാനും നോര്‍മല്‍ സ്കാനും ഉണ്ട്. ഡീപ് സ്കാന്‍ സെലക്ട്‌ ചെയ്യുന്നതാണ് നല്ലത്. അല്പം വൈകിയാലും കൂടുതല്‍ കാര്യക്ഷമമായി ഡിലീറ്റ് ആയ ഫയലുകള്‍ തിരഞ്ഞെടുക്കാന്‍ ഇതിനു കഴിയും.